
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്

അബൂദബി: 2024-2025 അധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ക്ക് മുന്നോടിയായി, പരീക്ഷാ ക്രമക്കേടുകള്‍ തടയാനും വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, ഐപാഡ് തുടങ്ങിയ അനുവദനീയമല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതും ഉത്തരപേപ്പറുകളില്‍ കൃത്രിമം കാണിക്കുന്നതും മറ്റ് വിദ്യാര്‍ഥികളുമായി സഹകരിച്ച് ഉത്തരം എഴുതുന്നതും നിരോധിച്ചു.
നിയമലംഘനം കണ്ടെത്തിയാല്‍ ആദ്യ തവണ ആ വിഷയത്തില്‍ 12 മാര്‍ക്ക് കുറയ്ക്കും. രണ്ടാമതും ക്രമക്കേട് കണ്ടെത്തിയാല്‍ വിഷയത്തിന് പൂജ്യം മാര്‍ക്ക് നല്‍കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കുകയും ചെയ്യും. പരീക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കണമെന്നും കുട്ടികള്‍ക്ക് ഇത് വിശദീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ ജൂലൈ 3 വരെ നടക്കും.
പരീക്ഷാ ഹാളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അധ്യാപകര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. കുറ്റക്കാരുടെ ഉത്തരപേപ്പര്‍ റദ്ദാക്കും. ജീവനക്കാര്‍ ക്രമക്കേടുകള്‍ക്ക് കണ്ണടച്ചാല്‍ പിരിച്ചുവിടലിന് വരെ വിധേയമാകാം. വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്തണം, തിരിച്ചറിയല്‍ രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം. പരീക്ഷാ ഹാളില്‍ ഒരു വസ്തുക്കളും പങ്കിടാന്‍ പാടില്ല. പരീക്ഷ ആരംഭിച്ച ശേഷം ആരെയും ഹാളില്‍ പ്രവേശിപ്പിക്കില്ല. എല്ലാ പഠനോപകരണങ്ങളും വിദ്യാര്‍ഥികള്‍ കൊണ്ടുവരണം.
പരീക്ഷാ ക്രമക്കേടുകള്‍ ഒഴിവാക്കുന്നത് വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ അധികൃതരെ അറിയിക്കണം, തെളിവുകള്‍ ശേഖരിച്ച് കൈമാറണം. പുതിയ 'അക്കാദമിക് ഇന്റഗ്രിറ്റി ആന്‍ഡ് എക്സാം മിസ്കണ്ടക്ട് മാനുവല്‍' ക്രമക്കേടുകളോട് വിട്ടുവീഴ്ചയില്ലെന്ന നിലപാട് വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ മാനുവല്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുള്ള നിയമങ്ങള്‍ വിശദീകരിക്കുന്നു.
പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനും ക്രമക്കേടുകള്‍ തടയാനും വേണ്ടിയാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
The UAE has introduced stricter examination rules to curb academic dishonesty. Students caught cheating will face mark reductions, while repeat offenders will receive zero marks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്
Kerala
• a day ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 2 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 2 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 2 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 2 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 2 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 2 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 2 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 2 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 2 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 2 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 2 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 2 days ago
കോഹ്ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ
Cricket
• 2 days ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
Kerala
• 2 days ago
You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ
Football
• 2 days ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 2 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 2 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 2 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 2 days ago