
ഭർത്താവ് വാങ്ങിയ കടം തിരിച്ചടക്കാനായില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

ഹൈദരാബാദ്: ഭർത്താവ് വാങ്ങിയ 80,000 രൂപയുടെ കടം തിരിച്ചടക്കാത്തതിന്റെ പേര് പറഞ്ഞ് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ യുവതിക്ക് നേരെ ക്രൂര മർദനം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലത്തിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ, സിരിശ എന്ന യുവതിയെ പലിശക്കാരനായ മണിക്കുന്നപ്പ മരത്തിൽ കെട്ടിയിട്ട് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.
സിരിശയുടെ ഭർത്താവ് തിമ്മരയപ്പ മൂന്ന് വർഷം മുമ്പ് മണിക്കുന്നപ്പയിൽ നിന്ന് 80,000 രൂപ കടം വാങ്ങിയിരുന്നു. കൂലിപ്പണി ചെയ്യുന്ന കുടുംബത്തിന് കടം തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ദമ്പതികൾ ഗ്രാമം വിട്ട് മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റി. പണം ഉണ്ടാക്കി കടം വീട്ടാമെന്ന് അവർ പ്രതീക്ഷിച്ചു. കുടുംബം പോറ്റാൻ സിരിശയും ജോലിക്ക് പോയിരുന്നു. എന്നാൽ, മകന്റെ സ്കൂൾ പരീക്ഷാ ഫലവും സർട്ടിഫിക്കറ്റുകളും വാങ്ങാൻ സിരിശ പഴയ ഗ്രാമത്തിലെത്തിയപ്പോൾ പലിശക്കാരൻ അവരെ പിടികൂടി.
മണിക്കുന്നപ്പ യുവതിയെ തടഞ്ഞുവെച്ച് മരത്തിൽ കെട്ടിയിട്ടു. തുടർന്ന് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. കടം പലിശ സഹിതം തിരിച്ചടച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാരുടെ മുന്നിൽവെച്ച് നടന്ന ഈ ക്രൂരതക്ക് ആരും സിരിശയെ സഹായിക്കാൻ മുന്നോട്ടുവന്നില്ല. ചിലർ സംഭവം മൊബൈലിൽ വീഡിയോയായി പകർത്തിയപ്പോൾ, അവരെയും മണിക്കുന്നപ്പ ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സിരിശയെ മോചിപ്പിച്ചു. പ്രതിയായ മണിക്കുന്നപ്പയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.
In Andhra Pradesh’s Chittoor district, a woman named Sirisha was tied to a tree, abused, and beaten by a moneylender, Manikunnappa, over her husband’s unpaid ₹80,000 loan. The incident occurred when she visited her village to collect her son’s school documents. Police rescued her, arrested the accused, and CM Chandrababu Naidu ordered strict action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 3 days ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 3 days ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 3 days ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 3 days ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 3 days ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 3 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 3 days ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 3 days ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 3 days ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 3 days ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 3 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 4 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 4 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 4 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 4 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 4 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 4 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 4 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 4 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 4 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 4 days ago