HOME
DETAILS

യുഎഇയിലെ സ്‌കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'

  
Shaheer
June 17 2025 | 13:06 PM

Sugar Banned in UAE Schools Tea Coffee Restricted Students React to Sweet Shock

ദുബൈ: യുഎഇയിലെ സ്‌കൂള്‍ കാന്റീനുകളില്‍ കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും ഉറപ്പാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റിയുടെയും വിദ്യാഭ്യാസ അതോറിറ്റികളുടെയും നേതൃത്വത്തില്‍ കര്‍ശനമായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നു. പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ജൂണ്‍ 10ന് നടന്ന ദുബൈ ഫുഡ് സേഫ്റ്റി ഫോറത്തിന്റെ മൂന്നാം പതിപ്പിലാണ് ഇത് പ്രഖ്യാപിച്ചത്.

കാന്റീനുകളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമാക്കി. ചായ, കാപ്പി, മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി. 5%ല്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ഫ്രൂട്ട് ജ്യൂസുകളും നിയന്ത്രിക്കും. എനര്‍ജി ഡ്രിങ്കുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ചിപ്‌സ്, ചോക്ലേറ്റ്, മിഠായികള്‍, വറുത്തതും അമിത കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ എന്നിവ പല സ്‌കൂളുകളിലും പൂര്‍ണമായോ ഭാഗികമായോ നിരോധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ നടപ്പാക്കി അമിത ഭക്ഷണം കഴിക്കുന്നത് തടയാനും ലക്ഷ്യമിടുന്നുണ്ട്.

കാന്റീനുകളുടെ ശുചിത്വം, ഭക്ഷണം തയ്യാറാക്കുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും രീതികള്‍, ജീവനക്കാരുടെ മെഡിക്കല്‍ പരിശോധനകള്‍ എന്നിവയില്‍ കര്‍ശന പരിശോധനകള്‍ തുടരും. പ്രാദേശിക ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യമാലിന്യം കുറയ്ക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക എന്നീ 'ഗ്രീന്‍ കാന്റീന്‍' ആശയങ്ങളും നടപ്പാക്കും. 'My School Food' പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് അറിയാന്‍ സൗകര്യമുണ്ട്.

പോഷകാഹാരം ഉറപ്പാക്കാന്‍ ഓരോ സ്‌കൂളിലും 'Nturition in Charge' എന്ന ഉത്തരവാദിത്തമുള്ള ഒരാളെ നിയമിക്കും. കുട്ടികളുടെ ബുദ്ധിവികാസത്തിന് പോഷകാഹാരം അത്യാവശ്യമാണെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതി ഊന്നല്‍ നല്‍കും. സ്‌കൂളുകള്‍ക്ക് പോഷകാഹാര ഗുണനിലവാരം വിലയിരുത്താന്‍ ഓഡിറ്റിംഗ് ടൂളും ലഭ്യമാണ്. കംപ്ലയിന്റ് സ്റ്റാറ്റസ്, ഓഡിറ്റ് ഷെഡ്യൂള്‍, സ്‌കൂള്‍ സ്റ്റാറ്റസ് എന്നിവ ട്രാക്ക് ചെയ്യാന്‍ സ്മാര്‍ട്ട് ഡാഷ്‌ബോര്‍ഡും തത്സമയ പോഷകാഹാര പാലന മാപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ പുതിയ നയത്തെ എങ്ങനെ സമീപിക്കുമെന്ന ആശങ്ക അധികാരികള്‍ക്കിടയില്‍ ഉണ്ട്.

UAE schools implement a sugar ban, restricting tea, coffee, and sugary items to promote student health. The move leaves sweet-loving students in shock as healthier habits are encouraged.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Kerala
  •  14 hours ago
No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  15 hours ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  15 hours ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  16 hours ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  16 hours ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  17 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  17 hours ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  17 hours ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  17 hours ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  17 hours ago