HOME
DETAILS

ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്

  
Shaheer
June 17 2025 | 15:06 PM

5-Year-Old Injured After Falling from Moving Car in Dubai Police Urge Strict Adherence to Traffic Safety Rules

ദുബൈ: ദുബൈയില്‍ ഓടുന്ന വാഹനത്തില്‍നിന്ന് വീണ് അഞ്ചുവയസ്സുള്ള കുട്ടിക്ക് പരുക്കേറ്റ സംഭവത്തെത്തുടര്‍ന്ന്, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നല്‍കി. കുട്ടിക്ക് നിസ്സാര പരുക്കുകള്‍ മാത്രമാണ് ഉണ്ടായത്. അടിയന്തര സേവനങ്ങള്‍ നല്‍കിയ ശേഷം കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുബൈ പൊലിസിന്റെ വിശദീകരണ പ്രകാരം, അമ്മയോടൊപ്പം പിന്‍സീറ്റില്‍ ഇരുന്ന കുട്ടി പെട്ടെന്ന് വാഹനത്തിന്റെ വാതില്‍ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. വാഹനം കുറഞ്ഞ വേഗതയില്‍ സഞ്ചരിച്ചിരുന്നതിനാല്‍ കുട്ടിക്ക് കാര്യമായി പരുക്കേറ്റില്ല.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബൈ പൊലിസിലെ ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 'സുരക്ഷാ നടപടികള്‍ അവഗണിക്കുന്നത് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കും,' അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും ഡ്രൈവര്‍മാരും സുരക്ഷാ സീറ്റുകള്‍ ഉപയോഗിക്കണം. കുട്ടികളെ സീറ്റ് ബെല്‍റ്റ് ധരിപ്പിക്കണം, കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. വാഹനം ഓടിക്കുന്നതിന് മുമ്പ് ഡോറുകള്‍ അടയ്ക്കുകയും പിന്‍വാതിലുകളില്‍ ചൈല്‍ഡ് ലോക്ക് സജ്ജമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേനല്‍ക്കാലത്ത് കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്ക് ഉപേക്ഷിക്കരുതെന്നും ശ്വാസംമുട്ടല്‍, ഹീറ്റ് സ്‌ട്രോക്ക് തുടങ്ങിയ അപകടങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ ഏഴുവയസ്സുള്ള കുട്ടി വാഹനത്തില്‍ മണിക്കൂറുകളോളം ഉപേക്ഷിക്കപ്പെട്ട് മരിച്ച സംഭവം പൊലിസ് ചൂണ്ടിക്കാട്ടി. കുട്ടിയെ വനിതാ ഡ്രൈവര്‍ സ്‌കൂളിന് പുറത്ത് പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.

കുട്ടികളെ വാഹനത്തില്‍ ശ്രദ്ധിക്കണമെന്നും ജനാലകള്‍ തുറക്കുന്നതോ കൈകളോ തലയോ പുറത്തേക്ക് ഇടുന്നതോ തടയണമെന്നും പൊലിസ് നിര്‍ദേശിച്ചു. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദുബൈ പൊലിസ് അറിയിച്ചു. വേനല്‍ക്കാലത്ത് യാത്രകള്‍ വര്‍ധിക്കുന്നതിനാല്‍ ജനറല്‍ ട്രാഫിക് വകുപ്പ് ബോധവത്കരണ പ്രചാരണങ്ങള്‍ ശക്തമാക്കുന്നുണ്ട്.

യുഎഇ ട്രാഫിക് നിയമപ്രകാരം, എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഉചിതമായ ചൈല്‍ഡ് സേഫ്റ്റി സീറ്റ് നിര്‍ബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവര്‍ മുന്‍സീറ്റില്‍ യാത്ര ചെയ്യാന്‍ പാടില്ല. പത്തു വയസ്സിനു താഴെയുള്ളവര്‍ പിന്‍സീറ്റില്‍ ഇരിക്കണം. നിയമങ്ങള്‍ ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

A 5-year-old child was injured after falling from a moving vehicle in Dubai, prompting Dubai Police to emphasize the importance of child safety measures. Authorities urge parents to use child safety seats, seat belts, and child locks to prevent such incidents. Learn more about the incident and UAE traffic regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  2 days ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  2 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  2 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  2 days ago