ഓണവിപണി ലക്ഷ്യമിട്ട് മലയോര മേഖലയിലേക്ക് മദ്യം ഒഴുകുന്നു
കുറ്റ്യാടി: ഓണവിപണി ലക്ഷ്യമിട്ട് മലയോര മേഖലയിലേക്ക് വ്യാപകമായി വ്യാജ വിദേശമദ്യം ഒഴുകുന്നു. മാഹിനിര്‍മിത വിദേശമദ്യവും കര്‍ണാടകയില്‍നിന്നുള്ള മദ്യവുമാണ് ഓണക്കാലം ലക്ഷ്യമിട്ട് വ്യാപകമാവുന്നത്.
നാടന്‍ വാറ്റുചാരായവും മേഖലയില്‍ സുലഭമാവുന്നുണ്ട്. ബസിലും ഊടുവഴികളിലൂടെയും പുഴ വഴിയുമാണ് മാഹിയില്‍ നിന്നുള്ള വിദേശമദ്യം മലയോര മേഖലകളിലേക്കെത്തുന്നത്. കുറഞ്ഞവിലക്ക് മാഹിയില്‍ നിന്ന് ശേഖരിക്കുന്ന മദ്യം ഇരട്ടിവില ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്. കുറ്റ്യാടി, തൊട്ടില്‍പാലം, കക്കട്ട്, മൊകേരി, കായക്കൊടി ടൗണുകള്‍ കേന്ദ്രീകരിച്ച് മദ്യം എത്തിക്കുന്ന സംഘമാണ് പൊലിസിന്റെയും എക്സൈസ് സംഘത്തിന്റെയും കണ്ണുവെട്ടിച്ച് മദ്യം കടത്തുന്നത്. കര്‍ണാടകയില്‍നിന്ന് വനാതിര്ത്തികളിലൂടെയാണ് മൂലവെട്ടിയുള്പ്പെടെയുള്ള വാറ്റുചാരായവും മദ്യവും എത്തുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും നാടന്‍വാറ്റും ഓണക്കാലം ലക്ഷ്യമാക്കി വന്‍തോതില്‍ നടക്കുന്നു. എക്സൈസ് സംഘത്തിന് എത്തിപ്പെടാന്‍ ഏറെ പ്രയാസമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വാറ്റ് നടക്കുന്നത്. എന്നാല്‍ കടത്തുന്ന മദ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പലപ്പോഴും പിടിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."