ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പ്രസ്താവനകളുമായി രംഗത്ത്. സമൂഹ മാധ്യമമായ തന്റെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒന്നിലധികം പോസ്റ്റുകളിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഒളിത്താവളം തനിക്ക് കൃത്യമായി അറിയാമെന്ന് ട്രംപ് അവകാശപ്പെട്ടു. ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ എളുപ്പമാണ്, പക്ഷേ സുരക്ഷിതനാണ്. ഞങ്ങൾ അവനെ കൊല്ലാൻ പോകുന്നില്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും, ട്രംപ് കുറിച്ചു.
എന്നാൽ, ഇറാൻ മിസൈലാക്രമണം നടത്തിയാൽ അമേരിക്കയുടെ "ക്ഷമ നശിക്കുകയാണ്" എന്ന ഭീഷണിയും അദ്ദേഹം മുഴക്കി. മറ്റൊരു പോസ്റ്റിൽ, "ഉപാധികളില്ലാത്ത കീഴടങ്ങൽ!" എന്നും എഴുതി, ഇറാനോട് പൂർണ്ണമായ കീഴടങ്ങാനും ആവശ്യപ്പെട്ടു.
തെഹ്റാന്റെ മൗനം, വിശകലന വിദഗ്ധന്റെ മുന്നറിയിപ്പ്
ട്രംപിന്റെ പ്രസ്താവനകൾക്ക് തെഹ്റാനിൽ നിന്ന് തൽക്കാലം പ്രതികരണമില്ല. ഇറാൻ ഇതുവരെ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധനും ടെഹ്റാൻ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ ഹമീദ് മൗസവി അൽ ജസീറയോട് പറഞ്ഞു. എന്നാൽ, ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ ഫോർഡോ നശിപ്പിക്കാൻ ഇസ്റാഈലിന് അമേരിക്കയുടെ പിന്തുണ "നിർണ്ണായക"മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക ഇതിനകം തന്നെ ഈ സംഘർഷത്തിൽ ആഴത്തിൽ ഉൾപ്പെട്ടുകഴിഞ്ഞു. ഇസ്റാഈലിന് അത്യാധുനിക ആയുധങ്ങൾ നൽകുന്നതും ഐക്യരാഷ്ട്രസഭയിൽ അവരെ സംരക്ഷിക്കുന്നതും അമേരിക്കയാണ്," മൗസവി പറഞ്ഞു. ഇസ്റാഈലിന് വെടിനിർത്തൽ വേണ്ടെങ്കിലും, ട്രംപ് ഭരണകൂടത്തിന് ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ തീവ്ര ഇടപെടൽ സംഘർഷത്തെ "ഗുരുതരമായ വർദ്ധനവിലേക്ക്" നയിച്ചേക്കാമെന്നും ഇറാൻ അതിന് "അതേ രീതിയിൽ" പ്രതികരിക്കുമെന്നും മൗസവി മുന്നറിയിപ്പ് നൽകി. ഇത് വിശാലമായ പ്രാദേശിക യുദ്ധത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."