
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

ദുബൈ: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധമായി സാധനങ്ങള്‍ വാങ്ങിയ അറബ് യുവാവിന് ദുബൈ കോടതി ഒരു മാസം തടവും 7,596 ദിര്‍ഹം പിഴയും വിധിച്ചു. തടവുശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
പബ്ലിക് പ്രോസിക്യൂഷന് യുവാവിനെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫണ്ട് തട്ടിയെടുക്കല്‍, ബാങ്ക് അക്കൗണ്ട് ഡാറ്റയും ഇലക്ട്രോണിക് പേയ്മെന്റ് വിവരങ്ങളും ശേഖരിക്കല്‍ എന്നിവയാണ് യുവാവിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. എമറാത്ത് അല്‍ യൂമിന്റെ റിപ്പോര്‍ട്ട് പ്രകാരം, പ്രതി കുറ്റം നിഷേധിച്ചെങ്കിലും ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നു. വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കിയിട്ടില്ല.
ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു ഏഷ്യന്‍ ഡോക്ടറുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 120,000 ദിര്‍ഹത്തിന്റെ 14 അനധികൃത ഇടപാടുകള്‍ നടന്ന സംഭവത്തിന് സമാനമാണ് ഈ കേസ്. ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന് തിയേറ്ററില്‍ ആയിരുന്ന ഡോക്ടര്‍, പുറത്തിറങ്ങിയപ്പോളാണ് തട്ടിപ്പ് മനസ്സിലായതെന്ന് ഖലീജ് ടൈംസിനോട് പറഞ്ഞു. ഇടപാടുകള്‍ നടത്താതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടപ്പോഴാണ് ഇവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിക്കപ്പെട്ടെന്ന കാര്യം മനസ്സിലായത്.
യുഎഇയില്‍ ഇത്തരം കേസുകള്‍ വര്‍ധിക്കുന്നതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ ദിനംപ്രതി 50,000 വരെ സൈബര്‍ ഭീഷണികള്‍ നേരിടുന്നുണ്ട്.
ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച്, കുറ്റവാളികള്‍ ചൂഷണം ചെയ്യുന്ന പഴുതുകളും കൂടുന്നു. അക്കൗണ്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇടപാട് അലേര്‍ട്ടുകള്‍ സജ്ജമാക്കാനും സംശയാസ്പദ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും വിദഗ്ധര്‍ ഉപദേശിക്കുന്നു.
A man has been sentenced to prison and will be deported after being found guilty of using a stolen credit card for purchases in Dubai. The court's ruling highlights the strict stance on financial fraud.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• a day ago
വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• a day ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• a day ago
അമ്മയെയും, ആണ് സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• a day ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• a day ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• a day ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• a day ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• a day ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• a day ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• a day ago
ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്
Kerala
• a day ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 2 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 2 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 2 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 2 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 2 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 2 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 2 days ago