HOME
DETAILS

യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?

  
Shaheer
June 18 2025 | 01:06 AM

US Deploys Warplanes to Middle East Will America Intervene in Iran-Israel Conflict

ന്യൂയോര്‍ക്ക്: മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയക്കാന്‍ നീക്കം നടത്തുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം.

എഫ് 35, എഫ് 22, എഫ് 16 യുദ്ധ വിമാനങ്ങളാകും അമേരിക്ക മേഖലയിലേക്ക് അയക്കുക എന്നാണ് സൂചന. വിമാന വാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള യുദ്ധക്കപ്പലുകളും മേഖലയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഏരിയല്‍ ഇന്ധന ടാങ്കുകളും മേഖലയില്‍ വിന്യസിക്കും. ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നാണ് സൂചന. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയ്യാറായില്ല.

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനികരുടെ സുരക്ഷ പരിഗണിച്ചാണ് നീക്കമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പറഞ്ഞു. മേഖലയില്‍ അമേരിക്കയുടെ നാല്‍പ്പതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്.

ഇതിനുപുറമേ അമേരിക്കയോട് ഇസ്‌റാഈല്‍ ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലുള്ള ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനാണിതെന്നാണ് സൂചന.

As tensions escalate between Iran and Israel, the US is bolstering its military presence in the Middle East with F-16, F-22, and F-35 fighter jets, alongside the USS Nimitz aircraft carrier. Amid speculation of direct US involvement, President Trump’s cryptic statements and defensive posturing raise questions about America’s role in the ongoing conflict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  9 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  9 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  9 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  9 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  10 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  10 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  10 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  11 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  11 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  11 hours ago