HOME
DETAILS

നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

  
Shaheer
June 18 2025 | 01:06 AM

Silent Campaign Ends Today Nilambur Heads to Polls Tomorrow Political Fronts Hopeful

നിലമ്പൂർ: തിമർത്തുപെയ്ത മഴത്തുള്ളികൾക്ക് നിലംതൊടനായില്ല, ആവേശാരവങ്ങളുടെ ആൾപ്പൂരത്തിരക്കിൽ. തോരാമഴയിലും അണയാത്ത പ്രചാണച്ചൂടേറ്റി സ്ഥാനാർഥികളും പ്രവർത്തകരും കൊട്ടിക്കലാശം ശക്തിപ്രകടനമാക്കി. കൊട്ടും പാട്ടും നൃത്തവുമെല്ലാം സമന്വയിച്ചതോടെ 'നിലംപോരി'ലെ കൊടിയിറക്കം അതിഗംഭീരം. വിവാദങ്ങളും വികസനവും രാഷ്ട്രീയവും ചർച്ച ചെയ്ത ഉപതെരഞ്ഞെടുപ്പിൻ്റെ മൂന്നാഴ്ചത്തെ പരസ്യപ്രചാരണത്തിന്  സമാപ്തിയേകി നിലമ്പൂർ നാളെ ബൂത്തിലേക്ക്. ഇനി നിശബ്ദ പ്രചാരണത്തിനുള്ള മണിക്കൂറുകൾ മാത്രം.

നിലമ്പൂരിലും എടക്കരയിലുമായിരുന്നു മുന്നണികളുടെ ആഘോഷ പെരുമ്പറകൾ മുഴങ്ങിയത്. യു.ഡി.എഫ് സ്ഥാനാർഥി ഷൗക്കത്തും എൽ.ഡി.എഫ് സ്ഥാനാർഥി സ്വരാജും കലാശക്കൊട്ടിൽ നായകരായപ്പോൾ സ്വതന്ത്ര സ്ഥാനാർഥി അൻവർ വോട്ടർമാരെ നേരിൽകാണുന്നതിൽ ശ്രദ്ധകൊടുത്തു. ഇന്ന് നേതാക്കൾ കൂട്ടിക്കിഴിക്കലുകളുമായി  അവസാനഘട്ട തന്ത്രം മെനയുമ്പോൾ പ്രവർത്തകർ സ്ലിപ്പ് വിതരണവുമായി ഗൃഹസന്ദർശനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇടത് സ്വതന്ത്ര എം.എൽ.എ ആയിരുന്ന പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരേ പോർമുഖം തുറന്ന് സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മൂന്നാം തുടർച്ചയെന്ന മുദ്രാവാക്യവുമായി  നിലമ്പൂരുകാരനായ എം. സ്വരാജിനെ  രണ്ട് പതിറ്റാണ്ടിനു ശേഷം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ച് മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ ആര്യാടൻ മുഹമ്മദിലൂടെ കാൽനൂറ്റാണ്ട് കുത്തകയാക്കിയ മണ്ഡലം തിരിച്ചുപിടിക്കാൻ മകനും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായ ആര്യാടൻ ഷൗക്കത്തിനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. 
ഇടതുചേരിയിൽനിന്ന് പോരടിച്ച് ഇറങ്ങിയപ്പോൾ പ്രതീക്ഷയായിരുന്ന യു.ഡി.എഫ് വാതിൽ കൊട്ടിയടക്കപ്പെട്ടതോടെ   പി.വി അൻവറിനെ വീണ്ടും സ്വതന്ത്രനായി മത്സരിക്കാൻ ഇടയാക്കിയ പൊളിറ്റിക്കൽ ട്വിസ്റ്റ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ വേറിട്ടതാക്കി. മത്സരരംഗത്ത് മടിച്ച് നിന്ന ബി.ജെ.പി പരിഹാസം ശക്തമായപ്പോൾ കേരള കോൺഗ്രസുകാരനായ അഡ്വ. മോഹൻ ജോർജിനെ  എൻ.ഡി.എ സ്ഥാനാർഥിയാക്കി തങ്ങളുടെ വോട്ട് വിഹിതം ഉയർത്താനിറങ്ങിയതോടെയാണ് മുന്നണികളുടെ പോരാട്ടം പൂർണമായത്.

എസ്.ഡി.പി.ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി ഉൾപ്പെടെ പത്ത് പേർ മത്സരരംഗത്തുള്ള നിലമ്പൂരിൽ അവസാന ചിത്രം തെളിയുമ്പോൾ യു.ഡി. എഫും എൽ.ഡി.എഫും തമ്മിലാണ് കടുത്ത പോരാട്ടം. എന്നാൽ, രാഷ്ട്രീയ വോട്ടുകൾക്കപ്പുറം അടിയൊഴുക്കുകളികളിൽ പ്രതീക്ഷയർപ്പിച്ച് അൻവർ നടത്തുന്ന നീക്കങ്ങൾ മുന്നണികൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.  വന്യജീവി ആക്രമണം മുതൽ ഇസ്റാഈൽ നരനയാട്ട് വരെ ചർച്ചയായ നിലമ്പൂരിൽ ദേശീയ സംസ്ഥാന നേതാക്കളെത്തി പ്രചാരണത്തിന് കൊഴുപ്പേകി. 263 ബൂത്തുകളിലായി വോട്ടെടുപ്പിൻ്റെ ക്രമീകരണങ്ങൾ നടത്തിക്കഴിഞ്ഞു. നാളെ വോട്ടെടുപ്പ് കഴിഞ്ഞാൽ 23ന് വോട്ടെണ്ണലോടെ നിലമ്പൂരിൻ്റെ മനസ് ആർക്കമെന്ന് അറിയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago