HOME
DETAILS

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

  
Shaheer
June 18 2025 | 02:06 AM

Evacuation of Indians from Iran Begins 110-Member Group to Arrive in Delhi Today

ന്യൂഡൽഹി: സംഘർഷം രൂക്ഷമായതോടെ ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി 110 ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്ന് കരമാർഗം അർമേനിയയിൽ എത്തിച്ചു. ഇവരെ ഇന്ന് വിമാന മാർഗം ഡൽഹിയിലെത്തിക്കും. ഉർമിയ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് സുരക്ഷിതമായി അതിർത്തി കടത്തി അർമേനിയയിലേക്ക് മാറ്റിയത്. 110 ഇന്ത്യൻ വിദ്യാർഥികളിൽ 90 പേർ കശ്മിരിൽ നിന്നുള്ളവരാണ്. തെഹ്റാനിൽ കുടങ്ങിയിരുന്ന ഇന്ത്യൻ പൗരൻമരെ എംബസി ഇടപെട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് എംബസി നടത്തിയ ക്രമീകരണങ്ങളിലൂടെ, തെഹ്‌റാനിലെ ഇന്ത്യൻ വിദ്യാർഥികളെ നഗരത്തിന് പുറത്തേക്ക് മാറ്റിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അർമേനിയ അതിർത്തി വഴി ഇറാന് പുറത്തേക്ക് കടക്കാനുള്ള സൗകര്യം ഒരുക്കിയതായും ഇന്ത്യൻ പൗരൻമാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയവും തെഹ്റാനിലെ ഇന്ത്യൻ എംബിസിയും പ്രത്യേകം കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

ഇറാനിലുള്ള ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. കഴിഞ്ഞദിവസം തെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ഇസ്റാഈലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെയും തിരികെ എത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. 

India begins evacuation operations from Iran amid rising tensions. A group of 110 Indian nationals is expected to land in Delhi today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  8 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  8 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  8 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  8 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  8 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  8 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  8 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  8 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  8 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  8 days ago