HOME
DETAILS

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

  
Farzana
June 18 2025 | 03:06 AM

Stray Dog Attacks in Kannur 67 People Bitten in Two Days Panic in City

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെയും ഇന്നുമായി 67 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് റെയില്‍വേ സ്റ്റേഷന്‍ പരസിരത്തു നിന്ന് 11 പേര്‍ക്ക് കടിയേറ്റു. ഇന്നലെ 56 പേരാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.  കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം, പ്രഭാത് ജങ്ഷന്‍, എസ്.ബി.ഐ പരിസരം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ തെരുവുനായ ആക്രമണമുണ്ടായത്.

പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍ നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍(55), കാങ്കോലിലെ വിജിത്ത്(33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ്(35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍(19), എസ്.ബി.ഐ ജീവനക്കാരന്‍ രജീഷ്(39), എറണാകുളം സ്വദേശി രവികുമാര്‍ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), കൂത്തുപറമ്പിലെ സഹദേവന്‍(61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന്‍(71), കടമ്പൂരിലെ അശോകന്‍ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരന്‍ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു വാക്യാട്ട്( 65), വിദ്യാര്‍ഥിനി കാഞ്ഞങ്ങാടിലെ നന്ദന (21), മണിക്കടവിലെ ജിനോ (46), കക്കാടിലെ വി. ഫാത്തിമ റാനിയ(18), കൂത്തുപറമ്പിലെ പി. അയൂബ്(54), പി. ജസീല(35) മൂന്നുനിരത്ത്, വി.പി രജീഷ്(39)കുറ്റ്യാടി, തേജ രാജീവന്‍(20) വടകര, ജിഷ്ണു നാഗന്‍(25) പാലക്കാട്, എം. ആരോണ്‍ ഷാജി(16) ഏച്ചൂര്‍, എം.ഐ അഞ്ജന(26) തളിപ്പറമ്പ്, എം.വി.കെ കരീം(65) മാട്ടൂല്‍, കെ. സമീല്‍(38) കണ്ണൂര്‍സിറ്റി,  ജിബിന്‍ കുമാര്‍(26), കോളയാട്, മുഹമ്മദ്(20) വേങ്ങാട്, പി.വി ധനേഷ്‌കുമാര്‍(50) തളിപ്പറമ്പ്, ആയിഷ(30) മാച്ചേരി, മണി(65) ബര്‍ണശേരി, അനൂപ് പയ്യാവൂര്‍ (33), ഷഫീഖ് മാച്ചേരി (43) തുടങ്ങി 56 ഓളം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സ തേടിയ ഭൂരിഭാഗം പേര്‍ക്കും കടിയേറ്റത് കാലിനാണ്. 

നടന്നുപോകുമ്പോള്‍ നായ ഓടി വന്നു കടിക്കുകയായിരുന്നുവെന്ന് കടിയേറ്റവര്‍ പറഞ്ഞു. ഓരോരുത്തരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോഴാണ് നഗരത്തില്‍ വ്യാപകമായി തെരുവുനായ അക്രമണമുണ്ടായത് മനസിലായത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. കോര്‍പറേഷന്റെ നേതൃത്വത്തില്‍ നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. പഴയ ബസ് സ്റ്റാന്‍ഡ്, കാല്‍ടെക്സ്, ജില്ലാ പഞ്ചായത്ത് പരിസരം, പയ്യാമ്പലം ബീച്ച് പരിസരം, മുനീശ്വരം കോവില്‍ തുടങ്ങി എല്ലായിടത്തും തെരുവുനായകള്‍ വ്യാപകമായി വിഹരിക്കുകയാണ്.  കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. 

 

Stray dog menace continues in Kannur city with 67 people attacked in just two days. Areas near Kannur Railway Station, Old Bus Stand, and SBI Junction reported multiple incidents of dog bites. Authorities urged to take immediate action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  10 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  10 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  10 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  10 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  10 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  10 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  11 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  11 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  11 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  11 hours ago