HOME
DETAILS

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

  
Farzana
June 18 2025 | 04:06 AM

Iran Issues Strong Warning to the US and Israel Amid Rising Tensions

തെഹ്‌റാന്‍: ഇറാന് മേല്‍ അമേരിക്കയും ഇസ്‌റാഈലും പുറപ്പെടുവിക്കുന്ന ഭീഷണികളെയെല്ലാം തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ  സയണിസ്റ്റ് രാഷ്ട്രത്തെ ദയയില്ലാതെ ആക്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നല്‍കുമെന്നും രണ്ട് എക്‌സ് പോസ്റ്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കി. നിരുപാധികം കീഴടങ്ങളണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീതിന് മറുപടിയെന്നോണമാണ് അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ്. 

'ആദരണീയനായ ഹൈദറിന്റെ നാമത്തില്‍, യുദ്ധം ആരംഭിച്ചിരിക്കുന്നു. അലി തന്റെ ദുല്‍ഫിഖര്‍ വാളുമായി ഖൈബറിലേക്ക് മടങ്ങുന്നു.

അല്ലാഹു അക്ബര്‍' 

khyber.jpg
വാളുമായി കോട്ടക്ക് മുന്നില്‍ നില്‍ക്കുന്ന ഒരാളുടെ ചിത്രം പങ്കുവെച്ച് ഖാംനഈ കുറിക്കുന്നു. ഏഴാം നൂറ്റാണ്ടില്‍ ഷിയ ഇസ്‌ലാമിലെ ആദ്യ ഇമാം ജൂത പട്ടണം കീഴടക്കിയതിന്റെ ഓര്‍മ പങ്കുവെക്കുന്നതാണ് ഖാംനഈയുടെ ഈ പോസ്റ്റ്.

ഇസ്‌റാഈലിന് മേല്‍ വിജയം സുനിശ്ചിതമെന്ന് ആത്മവിസ്വാസം പ്രകടിപ്പിക്കുന്നതാണ് അടുത്ത പോസ്റ്റ്.
അല്ലാഹുവിന്റെ സഹായവും ആസന്നമായ വിജയവും' (വിശുദ്ധ ഖുര്‍ആന്‍: 61:13).

ദൈവഹിതത്താല്‍ ഇസ്‌ലാമിക റിപ്പബ്ലിക് സയണിസ്റ്റ് ഭരണകൂടത്തിന്റെ മേല്‍ വിജയം നേടും.

ഇസ്‌റാഈലിനും അമേരിക്കക്കുമുള്ളതാക്കീതാണ് അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ്. 


ഭീകര സയണിസ്റ്റ് ഭരണകൂടത്തിനെതിരെ നാം ശക്തമായ മറുപടി നല്‍കണം.

സയണിസ്റ്റുകളോട് നാം ഒരു ദയയും കാണിക്കില്ല- അദ്ദേഹം കുറിക്കുന്നു. 

കഴിഞ്ഞ ദിവസം ഇറാനോട് നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കി. ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 'പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്' -ഇതായിരുന്നു ട്രംപിന്റെ കുറിപ്പ്.

അതേസമയം, ശക്തമായ ആക്രമണം  തുടരുകയാണ് ഇറാനും ഇസ്റാഈലും. ഇന്നലെ രാത്രി വൈകിയും ഇറാന്‍ നിരവധി മിസൈലുകള്‍ ഇസ്റാഈലിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പ്രതീക്ഷ പ്രസ്താവനയിലൊതുങ്ങി. ഇന്നലെ ട്രംപ് ഈ നിലപാട് മാറ്റുകയും ചെയ്തു. ജി7 ഉച്ചകോടി പൂര്‍ത്തിയാക്കാതെ യു.എസിലേക്ക് മടങ്ങിയ ട്രംപ് അവിടെ വാര്‍റൂമില്‍ അടിയന്തര ദേശീയ സുരക്ഷാ യോഗം ചേര്‍ന്നതോടെ ഇറാന്‍-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുമെന്ന ആശങ്ക ഗള്‍ഫ് മേഖലയിലടക്കം പടര്‍ന്നു. 

അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യന്‍ തീരത്ത് എത്തിയിട്ടുണ്ട്. ജി7 രാഷ്ട്രങ്ങള്‍ ഇസ്റാഈലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ അനുരജ്ഞനത്തിന്റെ സമയമല്ലെന്നും വെടിനിര്‍ത്തലിനേക്കാള്‍ നല്ലത് ആലോചിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ മറുപടി. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പൂര്‍ണമായി ആക്രമണം അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആകാശം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് പിന്നീട് ട്രംപ് തന്റെ ട്രൂത്തില്‍ പോസ്റ്റ് ചെയ്തു. 
അമേരിക്ക യുദ്ധത്തില്‍ ഇടപെടുമോയെന്ന ആശങ്കയ്ക്കിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അതീവ ആശങ്കയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പറഞ്ഞു. ഇറാനില്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്റാഈലിന്റെ നിലനില്‍പ്പ് ഭീഷണിയിലാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അടുത്ത അനുയായിയും മുതിര്‍ന്ന കമാന്‍ഡറുമായ അലി ഷദ്മാനി ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് ദിവസം മുമ്പാണ് ഇദ്ദേഹം ചാര്‍ജെടുത്തത്. ഇറാനില്‍ ഇതുവരെ 452 പേര്‍ കൊല്ലപ്പെട്ടതായും 646 പേര്‍ക്ക് പരുക്കേറ്റതായും ഇറാനിലെ മനുഷ്യാവകാശ സംഘടന പറയുന്നു. 224 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 188 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാനില്‍ 109 സൈനികര്‍ കൊല്ലപ്പെട്ടതായും 123 പേര്‍ക്ക് പരുക്കേറ്റതായും അവരുടെ കണക്കില്‍ പറയുന്നു. ഇസ്റാഈലില്‍ 24 പേര്‍ കൊല്ലപ്പെട്ടുവെന്നും 154 പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് ഇസ്റാഈല്‍ ആരോഗ്യമന്ത്രാലയം പറയുന്നത്.

ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന ഹൈഫ തുറമുഖം ഭാഗികമായി അടച്ചു. എണ്ണ കയറ്റുമതി നിര്‍ത്തിവച്ചു. ഹൈഫയില്‍ കഴിഞ്ഞ ദിവസം രാത്രിയും മിസൈല്‍ ആക്രമണം നടന്നു. ഇന്നലെ രാത്രി എട്ട് മിസൈലുകള്‍ തെല്‍അവീവില്‍ വീണു. തെല്‍അവീവ് ഒഴിയണമെന്ന് പൗരന്മാര്‍ക്ക് ഇറാനും തെഹ്റാന്‍ ഒഴിയണമെന്ന് ഇസ്റാഈലും നിര്‍ദേശം നല്‍കി.

അതിനിടെ, മൊസാദ് ആസ്ഥാനം തകര്‍ത്തതായി ഇറാന്‍ സൈന്യം അറിയിച്ചു. ഇസ്റാഈല്‍ പ്രതിരോധ ഗവേഷണ സ്ഥാപനവും ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാന്‍ ടി.വി സ്റ്റേഷനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  a day ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  a day ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  a day ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago