
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

തെഹ്റാന്‍/തെല്‍അവീവ്: നിരുപാധികം കീഴടങ്ങണമെന്ന യു.എസ് ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍. ഒന്നാം തലമുറ ഫത്തഹ് മിസൈലുകള്‍ അയച്ചതായി ഐ.ആര്‍.ജി.സി( ഇസ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ്) വ്യക്തമാക്കി. ഫത്തഹ് മിസൈലുകള്‍ ഇസ്‌റാഈലി വ്യോമ പ്രതിരോധത്തിലേക്ക് ആവര്‍ത്തിച്ച് തുളച്ചുകയറുകയും 'തെല്‍ അവീവിന്റെ യുദ്ധക്കൊതിയന്മാരായ സഖ്യകക്ഷിക്ക് ഇറാന്റെ ശക്തിയുടെ സന്ദേശം അയയ്ക്കുകയും ചെയ്തു- ഐ.ആര്‍.ജി.സി സന്ദേശത്തില്‍ പറയുന്നു.
'രാത്രിയിലെ മിസൈല്‍ ആക്രമണം തെളിയിച്ചത് അധിനിവേശ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ആകാശത്തിന്മേല്‍ നമുക്ക് പൂര്‍ണ്ണ നിയന്ത്രണം ലഭിച്ചുവെന്നും ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ അവരുടെ പ്രതിരോധ കവചമായ അയണ്‍ ഡോമുകള്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും കഴിയുന്നില്ലെന്നതും ആണ്' സന്ദേശത്തില്‍ പറയുന്നു.
A direct hit on Tel Aviv from the latest Iranian missile attack pic.twitter.com/tpPZqloNgz
— Quds News Network (@QudsNen) June 18, 2025
ഇറാന് മേല്‍ അമേരിക്കയും ഇസ്‌റാഈലും പുറപ്പെടുവിക്കുന്ന ഭീഷണികളെയെല്ലാം തള്ളിയ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ സയണിസ്റ്റ് രാഷ്ട്രത്തെ ദയയില്ലാതെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നല്‍കുമെന്നും രണ്ട് എക്‌സ് പോസ്റ്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കി. നിരുപാധികം കീഴടങ്ങളണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീതിന് മറുപടിയെന്നോണമായിരുന്നു അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ്.
'ആദരണീയനായ ഹൈദറിന്റെ നാമത്തില്‍, യുദ്ധം ആരംഭിച്ചിരിക്കുന്നു. അലി തന്റെ ദുല്‍ഫിഖര്‍ വാളുമായി ഖൈഹബറിലേക്ക് മടങ്ങുന്നു. അല്ലാഹു അക്ബര്‍'
വാളുമായി കോട്ടക്ക് മുന്നില്‍ നില്‍ക്കുന്ന ഒരാളുടെ ചിത്രം പങ്കുവെച്ച് ഖാംനഈ കുറിക്കുന്നു. ഏഴാം നൂറ്റാണ്ടില്‍ ഷിയ ഇസ്‌ലാമിലെ ആദ്യ ഇമാം ജൂത പട്ടണം കീഴടക്കിയതിന്റെ ഓര്‍മ പങ്കുവെക്കുന്നതാണ് ഖാംനഈയുടെ ഈ പോസ്റ്റ്.
ഇസ്‌റാഈലിന് മേല്‍ വിജയം സുനിശ്ചിതമെന്ന് ആത്മവിസ്വാസം പ്രകടിപ്പിക്കുന്നതാണ് അടുത്ത പോസ്റ്റ്.
അല്ലാഹുവിന്റെ സഹായവും ആസന്നമായ വിജയവും' (വിശുദ്ധ ഖുര്‍ആന്‍: 61:13).
ദൈവഹിതത്താല്‍ ഇസ്‌ലാമിക റിപ്പബ്ലിക് സയണിസ്റ്റ് ഭരണകൂടത്തിന്റെ മേല്‍ വിജയം നേടും.
ഇസ്‌റാഈലിനും അമേരിക്കക്കുമുള്ളതാക്കീതാണ് അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ്.
ഭീകര സയണിസ്റ്റ് ഭരണകൂടത്തിനെതിരെ നാം ശക്തമായ മറുപടി നല്‍കണം.
സയണിസ്റ്റുകളോട് നാം ഒരു ദയയും കാണിക്കില്ല- അദ്ദേഹം കുറിച്ചു.
We must give a strong response to the terrorist Zionist regime.
— Khamenei.ir (@khamenei_ir) June 17, 2025
We will show the Zionists no mercy.
കഴിഞ്ഞ ദിവസം ഇറാനോട് നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കി. ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 'പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്' -ഇതായിരുന്നു ട്രംപിന്റെ കുറിപ്പ്.
അതേസമയം, ശക്തമായ ആക്രമണം തുടരുകയാണ് ഇറാനും ഇസ്റാഈലും. ഇന്നലെ രാത്രി വൈകിയും ഇറാന്‍ നിരവധി മിസൈലുകള്‍ ഇസ്റാഈലിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പ്രതീക്ഷ പ്രസ്താവനയിലൊതുങ്ങി. ഇന്നലെ ട്രംപ് ഈ നിലപാട് മാറ്റുകയും ചെയ്തു. ജി7 ഉച്ചകോടി പൂര്‍ത്തിയാക്കാതെ യു.എസിലേക്ക് മടങ്ങിയ ട്രംപ് അവിടെ വാര്‍റൂമില്‍ അടിയന്തര ദേശീയ സുരക്ഷാ യോഗം ചേര്‍ന്നതോടെ ഇറാന്‍-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുമെന്ന ആശങ്ക ഗള്‍ഫ് മേഖലയിലടക്കം പടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• a day ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• a day ago
46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര
Cricket
• a day ago
ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ
National
• a day ago
പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി
uae
• a day ago
വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ
Cricket
• a day ago
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ
Kerala
• a day ago
മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്
Football
• a day ago
ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
qatar
• a day ago
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ
Kerala
• a day ago
നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം
Kerala
• 2 days ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• 2 days ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• 2 days ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 2 days ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 2 days ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 2 days ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• 2 days ago