
വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് നിയന്ത്രിക്കാൻ നിർണായക ഇടപെടൽ നടത്തി കേരള ഹൈക്കോടതി. സംസ്ഥാനത്ത് വിവാഹ ചടങ്ങുകളിലും സർക്കാർ പരിപാടികളിലും മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹൈക്കോടതി നിരോധിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ നിയന്ത്രണം പൂർണമായി നടപ്പിലാക്കാനാണ് തീരുമാനം. വിവാഹ ചടങ്ങുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അര ലിറ്ററിന്റെ കുപ്പികൾ പൂർണമായി നിരോധിക്കും. അഞ്ച് ലിറ്റർ മുതലുള്ള കുപ്പികൾ മാത്രമാകും ഇനി അനുവദിക്കുക. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്‌ട്രോ, ബേക്കറി ബോക്‌സുകൾ, കവറുകൾ തുടങ്ങിയവയ്ക്കാണ് വിലക്ക് ഉണ്ടാവുക. ഇവ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമായി മാറും. വിവാഹം അടക്കമുള്ള ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പരിപാടികൾ എന്നിവയിൽ എല്ലാം ഈ നിരോധനം ബാധകവുമാകും.
അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റുകൾ, കപ്പ്, സ്പൂൺ, കത്തി മുതലായവ ഉപയോഗിക്കുന്നതിനും നിരോധനം ഉണ്ട്. ഇത് ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വിവാഹത്തിന് പുറമെ, സംസ്ഥാനത്ത് നടക്കുന്ന സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്എമ്മിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല.
In a significant move to curb plastic pollution, the Kerala High Court has imposed strict restrictions on single-use plastics across the state. The ban will come into full effect from October 2, coinciding with Gandhi Jayanti. The court has ordered a complete ban on single-use plastic items at wedding ceremonies, government events, and hill tourism destinations. Notably, half-litre plastic water bottles, commonly used at such events, will be completely prohibited. Only bottles of 5 litres and above will be permitted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ
Football
• a day ago
കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Kerala
• a day ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• a day ago
'കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍
Kerala
• a day ago
ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ
Cricket
• a day ago
ഭര്‍ത്താവിന്റെ കസിനുമായി പ്രണയം; ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി ഷോക്കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• a day ago
റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ
Football
• a day ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• a day ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• a day ago
46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര
Cricket
• a day ago
പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി
uae
• a day ago
വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ
Cricket
• a day ago
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ
Kerala
• a day ago
മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്
Football
• a day ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• 2 days ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• 2 days ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
ഇസ്റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
qatar
• a day ago
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ
Kerala
• a day ago
മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്
Kuwait
• a day ago