വിദ്യ പകര്‍ന്നവര്‍ക്ക് ആദരമര്‍പ്പിച്ച് അധ്യാപക ദിനാചരണം
പേരാമ്പ്ര: വെസ്റ്റ് എ.യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാചരണം വേറിട്ട അനുഭവമായി. പഴയകാല പഠിതാക്കള്‍ ക്ലാസ്മുറികളിലെത്തിയപ്പോള്‍ ആദ്യകാല അധ്യാപകനും മുന്‍ ഹെഡ്മാസ്റ്ററുമായ വി.കെ നാരായണന്‍ അടിയോടി അവര്‍ക്ക് പാഠം ചൊല്ലിക്കൊടുത്തു. കുട്ടികളായി കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സന്‍കുട്ടി, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ മുന്‍ ഡി.ഇ.ഒ പി.സി ഗോപിനാഥ്, മുന്‍ വൈസ് പ്രസിഡന്റ് എന്‍.പി നാരായണന്‍ മാസ്റ്റര്‍, എം.ജി നാരായണന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ഥികളായി. അവരുടെ ക്ലാസ്‌റൂം അനുഭവങ്ങള്‍ വിദ്യാര്‍ഥികളില്‍ പുതുമ തീര്‍ത്തു. ക്ലാസിലെ മുതിര്‍ന്ന കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തി സയന്‍സ് ക്ലാസെടുത്തായിരുന്നു അടിയോടി മാസ്റ്റര്‍ അധ്യാപനത്തിന്റെ പഴയ ഓര്‍മകള്‍ തുറന്നത്. മുന്‍ അധ്യാപകരായ എം.കെ രവീന്ദ്രന്‍, ടി.ജെ ലീലാമ്മ, വി. ഭാര്‍ഗവി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സന്‍കുട്ടി അധ്യാപകരെ പൊന്നാട അണിയിച്ചു. ഹെഡ്മിസ്ട്രസ് പി.പി ശാന്ത സ്വാഗതം പറഞ്ഞു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ദിനേശന്‍ കാപ്പുങ്കര അധ്യക്ഷനായി. സുരേന്ദ്രനാഥ് പി.സി നന്ദി പറഞ്ഞു.
പേരാമ്പ്ര: എ.യു.പി സ്‌കൂളില്‍ പഴയകാല അധ്യാപകരെ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.കെ രാജീവന്‍ പൊന്നാട അണിയിച്ചു.
ചെറുവണ്ണൂര്‍: ഗവ. യു.പി സ്‌കൂളില്‍ അധ്യാപക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി ബാലകൃഷ്ണന്‍, സി.കെ ഫൈസല്‍, എന്‍.കെ കനകം എന്നിവര്‍ ആശംസ നേര്‍ന്നു. വാര്‍ഡ് മെമ്പര്‍ നിഷ നിഷ അധ്യക്ഷയായി. തുടര്‍ന്ന് ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ക്ലാസും നടന്നു.
ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനം കെ.ഇ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞാലി മാസ്റ്റര്‍, എ.എം പത്മാവതി ടീച്ചര്‍, എന്‍.സി അബ്ദുറഹിമാന്‍ മാസ്റ്റര്‍, ടി.എം അബ്ദുല്‍ അസീസ് സംസാരിച്ചു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് റൈഹാന, ദേവ നന്ദ, ആയിഷ മിര്‍ഫ എന്നിവര്‍ ഉപഹാരം നല്‍കി.
മേപ്പയ്യൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാചരണം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.എസ് കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സര്‍വിസില്‍ നിന്നു വിരമിച്ച കെ.പി ഭാസ്‌കരന്‍, സി.എം നിര്‍മല എന്നിവരെ പൊന്നാട അണിയിച്ചു. പ്രധാനാധ്യാപകന്‍ എം. സുഭാഷ്, ജെ. സോണിയ, ഒ. ഷാഷിന, കെ.പി അജിന സംസാരിച്ചു.
കൊയിലാണ്ടി: നടുവത്തൂര്‍ യു.പി സ്‌കൂളില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഗുരുവന്ദനം മേലടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പൂര്‍വാധ്യാപകനുമായ ടി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ കീഴരിയൂരിലെ മുതിര്‍ന്ന അധ്യാപകനായ നിരഞ്ജന എം. കുമാരനെ ആദരിച്ചു. പൂര്‍വാധ്യാപകരായ രാമന്‍, നാരായണക്കുറുപ്പ്, കുഞ്ഞിരാമന്‍, ദാക്ഷായണി, രാധ, സുഷമ, സതി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യു.എന്‍ മോഹനന്‍ അധ്യക്ഷനായി. പി.എം വിജയന്‍, പി. ഷിജു, എന്‍.വി ജയരാജന്‍, എന്‍. വിജയന്‍, ഐ. സജീവന്‍ സംസാരിച്ചു.
നടുവണ്ണൂര്‍: അധ്യാപകദിനത്തിന്റെ ഭാഗമായി കാവില്‍ എ.എം.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടത്തി. റിട്ട. അധ്യാപകന്‍ പി. ഉണ്ണി ജീവിതശൈലീ സന്ദേശ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ എം.കെ അബ്ദുറഹ്മാന്‍ ഉണ്ണി മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രമീള നാഗത്തിങ്കല്‍ അധ്യക്ഷയായി. സി.കെ അഷ്‌റഫ്, എ. അന്‍ജു, പി.കെ സീന സംസാരിച്ചു.
മേപ്പയൂര്‍: ചാവട്ട് എം.എല്‍.പി സ്‌കൂളില്‍ നടന്ന അധ്യാപകദിനം മുന്‍ ഹെഡ്മിസ്ട്രസ് പി.കെ ബിയ്യാത്തു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. വിജയന്‍ അധ്യക്ഷനായി. വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ നടന്ന അധ്യാപകദിനാചരണം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് കോറോത്ത് ഉദ്ഘാടനം ചെയ്തു. വിനീത് പുലരി അധ്യക്ഷനായി. പി.പി അബ്ദുല്‍ വഹാബ് മുസ്‌ലിയാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
വിളയാട്ടൂര്‍ ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍വാധ്യാപകരായ ഉമ്മര്‍ മാസ്റ്റര്‍, ജാനകി ടീച്ചര്‍ എന്നിവരെ ആദരിച്ചു. ശെല്‍വി ഉദ്ഘാടനം ചെയ്തു. ശ്രീനിലയം ജയകൃഷ്ണന്‍ അധ്യക്ഷനായി.
ചെറുവണ്ണൂര്‍ പാമ്പികുന്ന് എല്‍.പി സ്‌കൂളില്‍ പൂര്‍വാധ്യാപകരായ ബി. നാരായണന്‍, സരോജിനി എന്നിവരെ പൊന്നാടയണിയിച്ചു. വാര്‍ഡ് അംഗം കെ.കെ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. സുരേഷ് വയലോറം അധ്യക്ഷനായി.
മേപ്പയൂര്‍ നോര്‍ത്ത് എം.എല്‍.പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വി.പി രമ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."