
അഹമ്മദാബാദ് വിമാന ദുരന്തം; 181 പേരെ തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള 181 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ 124 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ബാക്കിയുള്ളവ ഉടന്‍ വീട്ടുനല്‍കുമെന്നും വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടത്തില്‍ ആകെ 274 പേര് മരിച്ചതായാണ് കണക്ക്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സമീപപ്രദേശത്ത് 33 പേരും മരിച്ചുവെന്നാണ് വിലയിരുത്തല്‍.
ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായതിനാലാണ് ഡി.എന്‍.എ പരിശോധനകള്‍ നടത്തുന്നത്.
'ഇതുവരെ 163 ഡി.എന്‍.എ സാമ്പിളുകള്‍ ഒത്തുനോക്കിയിട്ടുണ്ട്, 124 മൃതദേഹങ്ങള്‍ അതത് കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും' -അഹ്മദാബാദ് സിവില്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും ഡി.എന്‍.എ പ്രൊഫൈലിങ് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
ഗുജറാത്ത് രാജസ്ഥാന് സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നാണ് വിവരം. സഹോദരന് അഹമബാബാദില്‍ എത്തി ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും കൈമാറുന്നതിനുമായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 600-ലധികം ഡോക്ടര്‍മാര്‍, സഹായികള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും.
അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇന്നും ശേഖരിക്കും.17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതേസമയം അപകട ഉണ്ടാകാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേത് വിവിധ ഏജന്‍സികളുടെ അന്വേഷണം തുടരുകയാണ്.
ജൂണ്‍ 12നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ അക 171 വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് ഡ്രീംലൈനര്‍ 787-8 (അക 171) വിമാനം ഉച്ചയ്ക്ക് 1.30ന് പറന്നുയര്‍ന്ന ഉടന്‍ ഉയരം നഷ്ടപ്പെട്ട് ബിജെ മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് തീപിടിത്തമുണ്ടായി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പൈലറ്റ് 'മെയ്ഡേ' എന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായി എയര്‍ ട്രാഫിക് കണ്ട്രോള് വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പുറമെ നാട്ടുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്.
Ahmedabad: The Gujarat government has announced that 163 victims of the recent Ahmedabad plane crash have been identified. Among these, 124 bodies have already been handed over to the families, while the remaining will be released shortly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• 3 days ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 3 days ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• 3 days ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• 3 days ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• 3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• 3 days ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 3 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 3 days ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• 3 days ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• 3 days ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• 3 days ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• 3 days ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• 3 days ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• 3 days ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• 3 days ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി
Kerala
• 3 days ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സ്ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• 3 days ago
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
Kerala
• 3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്; 32 പേര് ഹൈയസ്റ്റ് റിസ്ക് കാറ്റഗറിയില്‍ തുടരുന്നു
Kerala
• 3 days ago
ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
Kerala
• 3 days ago