HOME
DETAILS

സ്‌കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണം - എസ്.കെ.എസ്.എസ്.എഫ്

  
Muhammed Salavudheen
June 18 2025 | 08:06 AM

skssf demands a proper discussion with education minister on school time change issues

കോഴിക്കോട് : സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണമെന്ന്  എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.ജൂൺ 11ന് തിരുവനന്തപുരത്ത് വച്ച് സമസ്തയുടെ നിവേദനം വാർത്താ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയതാണെന്നും ഗൗരവതരമായ ഈ വിഷയത്തിൽ ഒളിച്ചു കളിക്കുന്നതിന് പകരം ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. 

വിവാദ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നൽകാതെ ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അരമണിക്കൂർ വർദ്ധിപ്പിക്കുകയും അത് സൗകര്യാനുസരണം രാവിലെയോ വൈകുന്നേരമോ ആകാമെന്ന സ്വാതന്ത്ര്യം നൽകുകയും ചെയ്തതിനാൽ ചില വിദ്യാലയങ്ങൾ അരമണിക്കൂറും രാവിലെത്തന്നെ ഉപയോഗപ്പെടുത്തുന്നത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാത്തതിനാൽ സ്‌കൂൾ അധികൃതരും ആശയക്കുഴപ്പത്തിലാണ്. 

എല്ലാവരോടും കൂടി ആലോചിച്ചു മാത്രമേ സമയമാറ്റം നടപ്പിലാക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സമയമാറ്റം നടപ്പിലാക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയത് ശരിയല്ല. സമയമാറ്റം വരുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോവുകയാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ച് സാഹസപ്പെട്ട് സ്‌കൂളിൽ എത്തുന്ന രക്ഷിതാക്കളായ സ്‌കൂൾ അധ്യാപകർക്കും വിദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും യാത്ര സൗകര്യമില്ലാത്ത ഗ്രാമങ്ങളിൽ നിന്ന് സ്‌കൂളിൽ എത്തിച്ചേരേണ്ടവർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഉള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പകരം സമയം വർധിപ്പിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്ന അശാസ്ത്രീയമായ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ്നൽകി. 

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, ശമീർ ഫൈസി ഒടമല, അബ്ദുൽ ഖാദിർ ഹുദവി എറണാകുളം, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സി ടി ജലീൽ മാസ്റ്റർ പട്ടർകുളം, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂർ പാപ്പിനിശ്ശേരി, നസീർ മൂരിയാട്, മുഹിയദ്ധീൻ കുട്ടി യമാനി പന്തിപ്പോയിൽ, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, മുഹമ്മദലി മുസ്ലിയാർ കൊല്ലം എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

 

Amid rising concerns over changes in school timings, the SKSSF state secretariat has urged Kerala's Education Minister to engage in a proper dialogue regarding the matter.

They criticized the minister’s recent claim that no complaints had been received, calling it misleading. SKSSF clarified that Samastha had submitted a formal representation to the Chief Minister on June 11 in Thiruvananthapuram, in the presence of the media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ 

uae
  •  2 days ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി 

Kerala
  •  2 days ago
No Image

സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19-കാരിയും സുഹൃത്തും പിടിയിൽ

National
  •  2 days ago
No Image

ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ

uae
  •  2 days ago
No Image

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ

Kerala
  •  2 days ago
No Image

പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ

Kerala
  •  3 days ago
No Image

പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

Kerala
  •  3 days ago
No Image

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാല

uae
  •  3 days ago

No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  3 days ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  3 days ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  3 days ago