HOME
DETAILS

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

  
Abishek
June 18 2025 | 13:06 PM

Emirates Shines as the 4th Best Airline in the World at the 2025 Skytrax Awards with Multiple Category Wins

ഇന്റര്‍നാഷണല്‍ സ്‌കൈട്രാക്‌സ് ഓര്‍ഗനൈസേഷന്‍ നടത്തിയ 2025 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകളില്‍ ലോകത്തിലെ നാലാമത്തെ മികച്ച എയര്‍ലൈന്‍, മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ മികച്ച എയര്‍ലൈന്‍ എന്നീ അംഗീകാരങ്ങള്‍ എമിറേറ്റ്‌സിന് ലഭിച്ചു. പാരീസ് എയര്‍ ഷോയില്‍ 500ലധികം അതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച ഇന്‍ഫ്‌ലൈറ്റ് എന്റര്‍ടൈന്‍മെന്റ്, 2025 ലെ ലോകത്തിലെ ഏറ്റവും മികച്ച കുടുംബ സൗഹൃദ എയര്‍ലൈന്‍സ്, ലോകത്തിലെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ ഒന്നിലധികം അവാര്‍ഡുകള്‍ എമിറേറ്റ്‌സിനെ തേടിയെത്തി. 

നേട്ടങ്ങളുമായി എമിറേറ്റ്‌സ്

ഈ വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടത് ഖത്തര്‍ എയര്‍വേയ്‌സാണ്. ഇത് ഒമ്പതാം തവണയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഈ നേട്ടത്തിലെത്തുന്നത്. 

അഞ്ച് തവണ മികച്ച എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഈ നേട്ടം കരസ്ഥമാക്കിയത്. കാത്തേ പസഫിക് എയര്‍വേയ്‌സ് മൂന്നാം സ്ഥാനത്തും, എമിറേറ്റ്‌സ് നാലാം സ്ഥാനത്തും, (എഎന്‍എ) ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് അഞ്ചാം സ്ഥാനത്തുമാണ്.

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതിനു പുറമേ, ലോകത്തിലെ ഏറ്റവും മികച്ച കുടുംബ സൗഹൃദ എയര്‍ലൈനുകളില്‍ മൂന്നാം സ്ഥാനവും എമിറേറ്റ്‌സ് സ്വന്തമാക്കി. പട്ടികയില്‍ ലുഫ്താന്‍സ ഒന്നാം സ്ഥാനത്തും ബ്രിട്ടീഷ് എയര്‍വേയ്‌സ് രണ്ടാം സ്ഥാനത്തും എത്തി.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എയര്‍ലൈന്‍ ഇന്‍ഫ്‌ലൈറ്റ് വിനോദ സേവനവും എമിറേറ്റ്‌സിനാണ്, ഈ പട്ടികയില്‍ കാത്തി പസഫിക് എയര്‍വേയ്‌സ് ഒന്നാം സ്ഥാനത്തും ഖത്തര്‍ എയര്‍വേയ്‌സ് മൂന്നാം സ്ഥാനത്തുമാണ്.

2025ലെ ലോകത്തെ ഏറ്റവും മികച്ച 20 എയർലൈനുകൾ

ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച 20 എയർലൈനുകൾ ഇവയാണ്:

  1. ഖത്തർ എയർവേയ്‌സ്
  2. സിംഗപ്പൂർ എയർലൈൻസ്
  3. കാത്തേ പസഫിക്
  4. എമിറേറ്റ്സ്
  5. ANA ഓൾ നിപ്പോൺ എയർവേയ്‌സ്
  6. ടർക്കിഷ് എയർലൈൻസ്
  7. കൊറിയൻ എയർ
  8. എയർ ഫ്രാൻസ്
  9. ജപ്പാൻ എയർലൈൻസ്
  10. ഹൈനാൻ എയർലൈനുകൾ
  11. സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ്
  12. EVA എയർ
  13. ബ്രിട്ടീഷ് എയർവേയ്‌സ്
  14. ക്വാണ്ടാസ് എയർവേയ്‌സ്
  15. ലുഫ്താൻസ
  16. വിർജിൻ അറ്റ്ലാന്റിക്
  17. സൗദി അറേബ്യൻ എയർലൈൻസ്
  18. സ്റ്റാർലക്സ് എയർലൈനുകൾ
  19. എയർ കാനഡ
  20. ഐബീരിയ

Emirates has been named the 4th best airline globally and the 2nd best in the Middle East at the 2025 World Airline Awards by Skytrax. Celebrated at the Paris Air Show, Emirates excelled in categories like World’s Best Inflight Entertainment, Most Family-Friendly Airline, and Best First Class. The airline also secured top rankings in premium economy and other key metrics, reinforcing its global leadership in aviation excellence.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  a day ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  a day ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  a day ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  a day ago
No Image

ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

qatar
  •  a day ago
No Image

നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

Kerala
  •  a day ago
No Image

വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു

Kerala
  •  a day ago
No Image

ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather

uae
  •  a day ago
No Image

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു

bahrain
  •  a day ago