HOME
DETAILS

നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി

  
Sabiksabil
June 19 2025 | 01:06 AM

Nilambur Casts Its Vote Polling Begins LDF Candidate Arrives with Father to Vote

 

നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. 7,787 കന്നി വോട്ടർമാർ ഉൾപ്പെടെ 2.32 ലക്ഷം വോട്ടർമാർ ഇന്ന് വിധിയെഴുതും. മണ്ഡലത്തിൽ 263 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 എണ്ണം പ്രശ്നസാധ്യതയുള്ള ബൂത്തുകളാണ്. വനമേഖലയിലെ ആദിവാസി പ്രദേശങ്ങളിൽ മൂന്ന് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ മോക്ക് പോളിങ് വിജയകരമായി പൂർത്തിയായി.

ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ

നിലമ്പൂർ ആയിഷ തന്റെ ബൂത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. "ഇടതുപക്ഷം വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. വീണ്ടും ചിഹ്നത്തിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ വോട്ട് സ്വരാജിനാണ്," എന്ന് ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

എം. സ്വരാജ് ക്യൂവിൽ; പിതാവും വോട്ടിനായി

ഇടത് സ്ഥാനാർത്ഥി എം. സ്വരാജ് അതിരാവിലെ മാങ്കൂത്ത് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തി. വോട്ടർമാർക്കൊപ്പം ക്യൂവിൽ കാത്തുനിന്ന് വോട്ട് രേഖപ്പെടുത്താനാണ് സ്വരാജിന്റെ തീരുമാനം. സ്വരാജിന്റെ പിതാവും വോട്ട് ചെയ്യാനായി ക്യൂവിൽ അണിനിരക്കുന്നുണ്ട്.

നിലമ്പൂർ സജ്ജം; ഫലം നിർണായകം

സംസ്ഥാനത്ത് തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത്-വലത് മുന്നണികൾക്ക് നിർണായകമാണ്. എല്ലാ മുന്നണികളും മണ്ഡലത്തിൽ തന്ത്രങ്ങൾ മെനയുന്നു. പ്രാദേശിക നേതൃത്വത്തെ മുൻനിർത്തി അടിയൊഴുക്ക് തടയാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ, വോട്ടർമാരെ ബൂത്തിലെത്തിക്കാൻ സ്ക്വാഡുകളുമായി എൽഡിഎഫ് മുന്നോട്ടുപോകുന്നു. മുൻ എംഎൽഎ പി.വി. അൻവർ രാഷ്ട്രീയ ജീവിതം പണയപ്പെടുത്തി അഭിമാനപോരാട്ടം നടത്തുന്നു. ക്രൈസ്തവ മേഖലകൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രചാരണം.

പോളിങ് വൈകിട്ട് ആറ് മണി വരെ തുടരും. മണ്ഡലത്തിലെ ജനവിധി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago