HOME
DETAILS

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

  
Muqthar
June 19 2025 | 02:06 AM

Sponsor at Ziyads funeral in Riyadh with tearful eyes says he will send Ziyads salary to his family until he dies

റിയാദ്∙ കഴിഞ്ഞദിവസം സഊദി അറേബ്യയിലെ റിയാദിൽ എസി പൊട്ടിത്തെറിച്ച് മരിച്ച മലയാളിയുടെ മരണാനന്തര ചടങ്ങിൽ സങ്കടം സഹിക്കാതെ വിങ്ങിപ്പൊട്ടി സ്പോൺസർ. റിയാദിലെ താമസസ്ഥലത്ത് എസി പൊട്ടിത്തെറിച്ച് മരിച്ച എറണാകുളം പറവൂർ മാഞ്ഞാലിയിൽ കണിയാംപറമ്പിൽ ബഷീറിന്റെ മകനായ സിയാദി (36) ൻ്റെ മയ്യിത്ത് റിയാദിലെ ഹയ്യൂൽ സലാം മഖ്ബറയിൽ ആണ് മറവുചെയ്തത്. കുടുംബത്തിലെ ഒരംഗം മരിച്ചതുപോലെ വിങ്ങിപ്പൊട്ടിയ സിയാദിൻ്റെ സ്‌പോൺസരായ സഊദി പൗരൻ, അവൻ എനിക്ക് മകനെപ്പോലെ ആയിരുന്നുവെന്ന് പറഞ്ഞു വീണ്ടും കരയുകയും ചെയ്തു. മയ്യിത്ത് ഖബറിലേക്ക് ഇറക്കിവെക്കുമ്പോൾ അദ്ദേഹത്തിന് കരച്ചിൽ അടക്കി നിർത്താൻ കഴിഞ്ഞതുമില്ല. മരണാനന്തര ചടങ്ങിൽ അവസാനം വരെ പങ്കെടുത്ത അദ്ദേഹത്തിൻ്റെ മുഖത്ത് ഏറെ പ്രിയപ്പെട്ട ഒരാൾ വിട്ടുപോകുമ്പോഴുള്ള ദുഃഖം തളം കെട്ടി നിൽക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് താമസസ്ഥലത്ത് വിശ്രമിക്കുമ്പോൾ ആണ് എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

 

 

2025-06-1908:06:88.suprabhaatham-news.png
 
 

 പ്രായം പോലും വകവെക്കാതെ ഖബറിലിറങ്ങി മയ്യിത്ത് മറവുചെയ്യാൻ സ്പോൺസർ സഹായിച്ചു. ചടങ്ങുകൾക്ക് ശേഷം അവിടെയെത്തിയ പ്രവാസി മലയാളികൾ ഉൾപ്പെടെ എല്ലാവരെയും സ്പോൺസർ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുമായി കുറേനേരം സിയാദിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വീടിന് പുറത്ത്, ‘എന്റെ സിയാദ് മരിച്ചു, അതിന്റെ അനുസ്മരണം നടക്കുന്നു’ എന്നൊരു ബോർഡും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. മലയാളികൾക്ക് പുറമെ ഒട്ടറെ സൗദി സ്വദേശികളും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. സിയാദിന് ഇതുവരെ നൽകിയ ശമ്പളം താൻ ജീവിച്ചിരിക്കുന്ന കാലത്തോളം അവൻ്റെ കുടുംബത്തിന് നൽകുമെന്നു സ്പോൺസർ ചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago