രാഗ് റസാഖിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു
കോഴിക്കോട്: ഹാര്‍മോണിയത്തിലും വായ്പാട്ടിലും വിസ്മയം തീര്‍ത്ത് കോഴിക്കോടന്‍ സംഗീത പാരമ്പര്യത്തിന്റെ നേരവകാശിയായിത്തീര്‍ന്ന രാഗ് റസാഖിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. പ്രദീപ് ചെറിയാനാണ് മുഖദാറിലെ മണിവിളക്ക് എന്ന് പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചത്.
രാഗാധിഷ്ഠിതമായ ഒരു പ്രാദേശിക പാട്ടു പാരമ്പര്യത്തിന്റെ വസന്തം തീര്‍ത്ത റസാഖ് ഭക്തിരസം പുരണ്ട കവിതകള്‍ രചിച്ച് അവയ്ക്ക് ഉചിതമായ രാഗശീലുകള്‍ നല്‍കി ട്യൂണ്‍ നല്‍കാന്‍ രാഗ റസാഖിന് പ്രത്യേക കഴിവുണ്ട്. കോഴിക്കോട്ടെ മാളികപ്പുരകളിലും മലബാറിലെ തറവാട്ടു കോലായകളിലും ക്ലബു മുറികളിലും കല്യാണരാവുകളിലും പാടിപ്പാടി അദ്ദേഹം ഉണ്ടാക്കിയെടുത്ത മെഹ്ഫില്‍ സംഗീതത്തിന്റെ നീരുറവ ഡോക്യുമെന്ററില്‍ പകര്‍ത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഇന്ന് വൈകിട്ട് ആറിന് ടൗണ്‍ ഹാളില്‍ നടക്കും. വൈകീട്ട് ഏഴു മുതല്‍ രാഗ് റസാഖിന്റെ സംഗീത വിരുന്നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."