റെയില്‍ സുരക്ഷ; നിവേദനം നല്കാന് പ്രതിനിധി സംഘത്തെ അയക്കുമെന്ന്
കോഴിക്കോട്: റെയില്‍ സുരക്ഷ കാര്യക്ഷമമാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്കാന് ഡല്‍ഹിയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന് ദേശീയ നിര്‍വാഹക സമിതി ഭാരവാഹികള്‍, ചോംബര്‍ ഓഫ് കോമേഴ്സ്, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനം. റെയില്‍വേ മന്ത്രി, ബോര്‍ഡ് ചെയര്മാന് തുടങ്ങിയ ഉന്നത ഉദ്യോസ്ഥര്‍ക്കാണ് നിവേദനം നല്‍കുന്നത്. യുദ്ധകാലടിസ്ഥാനത്തില്‍ അറ്റകുറ്റപണി നടത്തി സുരക്ഷ ഉറപ്പാക്കുക, 2014 ബഡ്ജറ്റില്‍ അനുവദിച്ച സര്‍വേ പൂര്‍ത്തിയാക്കിയ മൂന്നാമത് റെയില്‍വേ പാതയുടെ നിര്‍മാണം ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്. യോഗത്തില്‍ ചെയര്മാന് എ.വി അനൂപ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എം.പി അന്‍വര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജെ ജോയ്, അബ്ദുള്ള മാളിയേക്കല്‍, സി.സി മനോജ്, പ്രൊഫ. ഫിലിപ്പ് കെ.ആന്റണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."