
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

ദുബൈ: ജൂണ്‍ 12ന് അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ 242 യാത്രക്കാരില്‍ അപകടത്തെ അതിജീവിച്ച ഏക വ്യക്തി വിശ്വസ് കുമാര്‍ രമേശ് ഇരുന്ന '11A' സീറ്റ്, യുഎഇയിലെ ഇന്ത്യന്‍ യാത്രക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാണ്. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള ഈ സീറ്റ് 'ഭാഗ്യം' എന്നോ 'സുരക്ഷിതം' എന്നോ വിശ്വസിച്ച്, പലരുമിത് ബുക്ക് ചെയ്യാന്‍ അധിക തുക നല്‍കാന്‍ പോലും തയ്യാറാണ്.
യാത്രക്കാരുടെ പ്രതികരണം
ദുബൈയില്‍ താമസിക്കുന്ന നമിത തക്കര്‍, അടുത്ത ആഴ്ച മകനോടൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിരിക്കെ, 11A സീറ്റിനായി ശ്രമിക്കുമെന്ന് പറഞ്ഞു. 'അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയെക്കുറിച്ച് വായിച്ചപ്പോള്‍, ആ സീറ്റ് മനസ്സില്‍ പതിഞ്ഞു. അന്ധവിശ്വാസമല്ല, പക്ഷേ ഒരു പ്രതീക്ഷ തോന്നി,' അവര്‍ പറഞ്ഞു. എന്നാല്‍, കുട്ടികളില്‍ ഭയം വളര്‍ത്തേണ്ടെന്ന് കരുതി സുരക്ഷിത യാത്രയ്ക്കായി പ്രാര്‍ഥിക്കാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രാവല്‍ ഏജന്‍സികളുടെ അനുഭവം
'11A അല്ലെങ്കില്‍ 11ാം നിരയിലെ സീറ്റുകള്‍ക്ക് അന്വേഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്, 200 ദിര്‍ഹം അധികം നല്‍കാനും യാത്രക്കാര്‍ തയ്യാറാണ്,' നിയോ ട്രാവല്‍ ആന്‍ഡ് ടൂറിസം ഒഫീഷ്യല്‍ അവിനാശ് അദ്‌നാനി പറഞ്ഞു. 'ഭാഗ്യത്തേക്കാള്‍, ഇത് സുരക്ഷിത സീറ്റാണെന്നാണ് വിശ്വാസം,' അദ്ദേഹം വ്യക്തമാക്കി. എമര്‍ജന്‍സി എക്‌സിറ്റ് സീറ്റുകള്‍ അധിക ലെഗ്‌റൂമുള്ള പ്രീമിയം സീറ്റുകളാണ്, പക്ഷേ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ കാരണം പലപ്പോഴും ഇത് നല്‍കാറില്ല.
വിദഗ്ധ അഭിപ്രായം
'സാധാരണയായി, വിമാനത്തിന്റെ പിന്‍ഭാഗം അപകടസമയത്ത് സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു,' ദുബൈയിലെ എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസിന്റെ ജനറല്‍ മാനേജര്‍ റീന ഫിലിപ്പ് പറഞ്ഞു.
'1985ലെ ജപ്പാന്‍ എയര്‍ലൈന്‍സ് അപകടത്തില്‍ മധ്യ/ഇടത് ക്യാബിനില്‍ നിന്നാണ് അതിജീവിതര്‍ രക്ഷപ്പെട്ടത്. വിമാനാപകടങ്ങള്‍ ഒരുപോലെയല്ല, അതിജീവനം പ്രവചിക്കാനാവില്ല.' ലണ്ടന്‍ ആസ്ഥാനമായ സ്ട്രാറ്റജിക് എയ്‌റോ റിസര്‍ച്ചിന്റെ ചീഫ് അനലിസ്റ്റ് സാജ് അഹമ്മദ് വ്യക്തമാക്കി. 11A സീറ്റിനോടുള്ള താല്‍പ്പര്യം വര്‍ധിക്കുന്നുണ്ടെങ്കിലും, വിദഗ്ധര്‍ സുരക്ഷാ ഉപകരണങ്ങളുടെ കാര്യക്ഷമതയും എയര്‍ലൈനുകളുടെ നിയന്ത്രണങ്ങളും ഓര്‍മിപ്പിക്കുന്നു.
Following the tragic Ahmedabad plane crash, seat 11A has gained unusual attention among UAE travelers due to eerie passenger accounts and emerging superstitions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു
bahrain
• 6 days ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 6 days ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 6 days ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 6 days ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 6 days ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 6 days ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 6 days ago
സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 6 days ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• 6 days ago
വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• 6 days ago
അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• 6 days ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• 6 days ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• 6 days ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• 6 days ago
ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്
Kerala
• 6 days ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 6 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 7 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 7 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ ചെയർമാൻ അറസ്റ്റിൽ
Kerala
• 6 days ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• 6 days ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• 6 days ago