HOME
DETAILS

ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍,  അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല

  
Farzana
June 19 2025 | 11:06 AM

Israel Vows to Assassinate Irans Supreme Leader Ayatollah Khamenei Labels Him Architect of Recent Attacks

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍. ഇന്നത്തെ ആക്രമണത്തിന് പിന്നില്‍ ഖാംനഇയാണെന്നും ഇസ്‌റാഈല്‍ ആരോപിച്ചു.  ഖാംനഇയെ ഇല്ലാതാക്കുക എന്നതാണ് യുദ്ധത്തിന്റെ പരമപ്രധാന ലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി കട്‌സ് പറഞ്ഞു. 

'ഖാംനഇ പലപ്പോഴും തന്റെ ഏജന്റുമാരെ ഉപയോഗിച്ച് ഇസ്‌റാഈലിനെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. നമ്മളെ ആക്രമിക്കാന്‍ തയ്യാറുള്ള ഈ മനുഷ്യന്‍ ജീവനോടെയിരിക്കരുത്. ഈ മനുഷ്യനെ തടയുക, ഇല്ലാതാക്കുക എന്ന കാര്യം പ്രചാരണത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ നമുക്ക് ഖാംനഇയുടെ പങ്ക് മനസ്സിലാകും, കാരണം ഇതിന് മുമ്പ് അദ്ദേഹം ഇസ്‌റാഈലിന്റെ നാശത്തെക്കുറിച്ച് സംസാരിച്ചിരുന്നു' കട്‌സ് പറഞ്ഞു. 

അതേസമയം, ഖാംനഇയെ വധിക്കുമെന്ന ഭീഷണിക്കെതിരെ ഹിസ്ബുല്ല രംഗത്തെത്തി. വധഭീഷണി വിഢിത്തവും അശ്രദ്ധവുമാണെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം അതിന് നിരവധി പ്രത്യാഘാതങ്ങളുണ്ടാവും. അങ്ങേഅറ്റം അധപതിച്ചതും താഴേക്കിടയിലുള്ളതുമാണ് അവരുടെ ഇത്തരം ഭീഷണികളെങ്കിലും അത് ലക്ഷക്കണക്കായ വിശ്വാസികളേയും പേരിയപ്പെട്ടവരേയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരം വിലകുറഞ്ഞ നീക്കങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. 

ലോകത്തിലെ മുഴുവന്‍ അവിശ്വാസികളും, കുറ്റവാളികളും, മാന്യമായ ജീവിതത്തിനുള്ള മനുഷ്യാവകാശം ലംഘിക്കുന്നവരും ഒന്നിച്ചാലും, പരമോന്നത നേതാവ് ഖാംനഇയുടെ നേതൃത്വത്തിന് ചുറ്റും അണിനിരന്ന ദശലക്ഷക്കണക്കിന് സ്വതന്ത്രരായ ജനങ്ങളെ പരാജയപ്പെടുത്താന്‍ കഴിയില്ല. അസത്യത്തിന്റെ യുദ്ധം പരാജയപ്പെടുകയാണെന്നും, വിശ്വാസത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകങ്ങള്‍ വിജയിച്ചുവെന്നും കാലം തെളിയിക്കും- ഹിസ്ബുല്ല പ്രസ്താവനയില്‍ പറയുന്നു. 

ഇസ്റാഈലിനെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ യുദ്ധം തുടങ്ങിയതായി പ്രഖ്യാപിച്ചത്. ചെയ്ത തെറ്റിന് ഇസ്റാഈല്‍ ശിക്ഷിക്കപ്പെടുമെന്നും ഇറാന്‍ ആര്‍ക്കു മുന്നിലും കീഴടങ്ങില്ലെന്നും ഖാംനഇ പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് ഇറാന്‍ തള്ളി.

ഇസ്റാഈലിന് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍. സയണിസ്റ്റ് നഗരങ്ങള്‍ ലക്ഷ്യമാക്കി നൂറുകണക്കിന് മിസലുകളാണ് ഇറാന്‍ അയച്ചത്. ആക്രമണങ്ങളില്‍ കനത്ത നാശമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 50 ലേറെ പേര്‍ക്ക് പരുക്കേറ്റതായി ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ്, രാമത് ഗാന്‍, ഹൂളന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്.

ബീര്‍ബെഷയില്‍ സുറോക്ക ആശുപത്രിയിലും ഇറാന്‍ മിസൈല്‍ പതിച്ചതായി ഇസ്റാഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിന്നും ഉടന്‍ രോഗികളെ മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റതായി മെഡിക്കല് സെന്റര്‍ അറിയിക്കുന്നു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.ആശുപത്രിയില്‍ വിഷവാതകം ചോര്‍ന്നതായും സംശയമുണ്ട്. അതിനാല്‍ രേഗികളെ ഒഴിപ്പിക്കുകയാണ്. ആശുപത്രിക്ക് കനത്ത് നാശനഷ്ടമുണ്ടായതായി സൊറോക്ക് മെഡിക്കല്‍ സെന്റര്‍ വക്താവ് പ്രതികരിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി ആരും വരരുതെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്റാഈലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഇറാന്‍ ദീര്‍ഘദൂര മിസൈലായ 'സിജ്ജീല്‍' പ്രയോഗിച്ചിരുന്നു. ഇറാന്‍ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഇസ്റാഈലിന് നേരെ തൊടുത്തത്. ഇസ്റാഈലില്‍ 24 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


അതേസമയം, ഇറാനിലെ അരാകില്‍ ഇസ്റാഈല്‍ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ വാട്ടര്‍ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ആണവചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.തെഹ്റാനില്‍ ബുധനാഴ്ച പുലര്‍ച്ച ശക്തമായ സ്ഫോടനമുണ്ടാായി. ഇസ്റാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  2 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  2 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  2 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  2 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  2 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  2 days ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി

International
  •  2 days ago
No Image

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം

uae
  •  2 days ago