HOME
DETAILS

രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ 

  
Sudev
June 19 2025 | 12:06 PM

Former Indian player Irfan Pathan is talking about the absence of Rohit Sharma and Virat Kohli in the Test team

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് നാളെയാണ് തുടക്കമാകുന്നത്. യുവതാരം ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ കളിക്കുന്ന ആദ്യ റെഡ് ക്രിക്കറ്റ് മത്സരം കൂടിയാണ് ഇത്. ഇപ്പോൾ ഈ പരമ്പരക്ക് മുന്നോടിയായി രോഹിത്തിന്റെയും കോഹ്‌ലിയുടേയും ടെസ്റ്റ്‌ ടീമിലുള്ള അഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ഏതെല്ലാം താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം എന്നതിനെക്കുറിച്ചാണ് ഇർഫാൻ പത്താൻ സംസാരിച്ചത്.

"രണ്ടുപേരും വലിയ താരങ്ങളാണ്. എന്നാൽ അവരുടെ പ്രകടനങ്ങൾ കുറഞ്ഞു. ഒരു പുതിയ താരം ശരാശരി 20-25 റൺസ് സ്കോർ ചെയ്യുകയാണെങ്കിൽ ആ താരം കോഹ്‌ലിയുടെ ജോലി ചെയ്യുന്നു എന്നാണ് അർത്ഥം. ഇവരുടെ പരിചയസമ്പത്ത് ടീമിന് നഷ്ടമാവും. എന്നാൽ കെഎൽ രാഹുൽ റിഷബ് പന്ത്, ജസ്പ്രീത് ബുംറ എന്നിവർ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടി വരും" ഇർഫാൻ പത്താൻ പറഞ്ഞു.

രോഹിത്തിന് പകരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെട്ടത് ബുംറക്കായിരുന്നു. ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബോഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ കീഴിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇടക്കിടക്കിടെയുള്ള പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്. 

സമീപകാലങ്ങളിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Former Indian player Irfan Pathan is talking about the absence of Rohit Sharma and Virat Kohli in the Test team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago