HOME
DETAILS

അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ

  
Sudev
June 19 2025 | 13:06 PM

Former Spanish defender Carles Puyol has spoken out in praise of Portuguese legend Cristiano Ronaldo

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുൻ സ്പാനിഷ് ഡിഫൻഡർ കാർസ് പുയോൾ. തന്റെ നാൽപതാം വയസിലും റൊണാൾഡോ മികച്ച ഫോമിനെക്കുറിച്ചാണ് പുയോൾ സംസാരിച്ചത്. 

"റൊണാൾഡോ സ്വയം വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. അവൻ ഫുട്ബോളിന് വേണ്ടിയാണ് ജീവിക്കുന്നത്. ഒരു സെന്റർ ഫോർവേർഡ് എന്ന നിലയിൽ അവന്റെ ഗോൾ സ്കോറിങ് കണക്കുകൾ ഇത് നമുക്ക് മനസ്സിലാക്കി തരും" പുയോൾ ടിയുഡിഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

നിലവിൽ തന്റെ നാൽപതാം വയസിലും മിന്നും പ്രകടനങ്ങൾ കൊണ്ട് ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇതിനോടകം തന്നെ 944 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. വരാനിരിക്കുന്ന മത്സരങ്ങളിൽ 66 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും റൊണാൾഡോയ്ക്ക് സാധിക്കും.

അടുത്തിടെ നടന്ന യുവേഫ നേഷൻസ് ലീഗ് വിജയിച്ചത് പോർച്ചുഗൽ ആയിരുന്നു. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

ഇനി റൊണാൾഡോയുടെ അടുത്ത ലക്ഷ്യം അടുത്ത വര്ഷം നടക്കുന്ന ലോകകപ്പ് സ്വന്തമാക്കുക എന്നതാണ്. ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും.

2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

Former Spanish defender Carles Puyol has spoken out in praise of Portuguese legend Cristiano Ronaldo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  13 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  13 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  13 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  14 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  14 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  14 hours ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  14 hours ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  15 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  15 hours ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  15 hours ago