HOME
DETAILS

ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ

  
Sudev
June 19 2025 | 14:06 PM

Former Indian spinner R Ashwin has predicted who will take the most wickets for each team in the India-England Test series

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. നാളെ മുതലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഹെഡിംഗ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇപ്പോൾ ഈ പരമ്പരയിൽ ഓരോ ടീമിന് വേണ്ടിയും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് വോക്സും ഇന്ത്യക്കായി മുഹമ്മദ് സിറാജും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുമെന്നാണ് അശ്വിന്റെ പ്രവചനം. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ സ്പിന്നർ.

"വോക്‌സ് അഞ്ച് മത്സരങ്ങളും കളിച്ചാൽ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരം അദ്ദേഹം ആയിരിക്കും. ബുംറ എല്ലാ മത്സരങ്ങളും കളിക്കാത്തതിനാൽ ഇന്ത്യക്കായി സിറാജ് ആയിരിക്കും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർ എന്നാണ് ഞാൻ കരുതുന്നത്" അശ്വിൻ പറഞ്ഞു.

ഇന്ത്യൻ ടീം

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

ഇംഗ്ലണ്ട് ടീം 

ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജോഷ് ടോങ്, ക്രിസ് വോക്സ്.

Former Indian spinner R Ashwin has predicted who will take the most wickets for each team in the India-England Test series



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  3 days ago
No Image

ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ

International
  •  3 days ago
No Image

അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി

Cricket
  •  3 days ago
No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  3 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  3 days ago
No Image

വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി

Kerala
  •  3 days ago
No Image

നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

National
  •  3 days ago
No Image

ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ

Football
  •  3 days ago
No Image

ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

Kerala
  •  3 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു

Kerala
  •  3 days ago