
വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളങ്ങള്‍ക്ക് സമീപത്തെ നിര്‍മിതികള്‍ ഭാവിയില്‍ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാനാണ് നീക്കം. ഇതുപ്രകാരം വിമാനത്താവളത്തിന് സമീപത്തെ അപകടകരമെന്ന് തോന്നുന്ന നിര്‍മിതികള്‍ നീക്കം ചെയ്യും. വിമാനത്താവള പരിസരങ്ങളിലെ ഉയര നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തില്‍ നീക്കം ചെയ്യാന്‍ അധികൃതരെ ചുമതലപ്പെടുത്തുന്ന കരട് നിയമം മന്ത്രാലയം പുറത്തിറക്കി.
വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കാനിടയുള്ള ബഹുനില കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ ഉടമകള്‍ പൊളിച്ചുമാറ്റുകയോ നിര്‍ദ്ദേശിച്ച പ്രകാരം അവയുടെ ഉയരം കുറയ്ക്കുകയോ ചെയ്യേണ്ടിവരും. വിമാനത്താവളത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉദ്യോഗസ്ഥന് നിശ്ചിത ഉയരപരിധി ലംഘിക്കുന്ന ഏതൊരു കെട്ടിടത്തിനെതിരെയും നോട്ടീസ് നല്കി നടപടി സ്വീകരിക്കാം. ഒരു കെട്ടിടമോ മരമോ അനുവദനീയമായ നിശ്ചിതപരിധി കവിഞ്ഞതായി ചുമതലയുള്ള ഉദ്യോഗസ്ഥന് തോന്നിയാല്‍ നിയമത്തിലെ സെക്ഷന്‍ 18(1) പ്രകാരമാണ് നോട്ടീസ് നല്‍കേണ്ടത്. ഘടനാ അളവുകളും സൈറ്റ് പ്ലാനുകളും ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ ഉപയോഗിച്ച് ഉടമകള്‍ 60 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ബുധനാഴ്ച പുറത്തിറക്കിയ വിമാനം (കെട്ടിടങ്ങളും മരങ്ങളും മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ പൊളിക്കല്‍) നിയമങ്ങള്‍ -2025 ന്റെ കരടില്‍ പറയുന്നു.
വിമാനത്താവളത്തിന് ഭീഷണിയെന്ന് കരുതുന്ന നിര്‍മാണങ്ങള്‍ സംബന്ധിച്ച് നല്കുന്ന നിര്‍ദേശം ഉടമകള്‍ പാലിക്കാത്ത പക്ഷം ഉദ്യോഗസ്ഥന് കലക്ടറെ അറിയിക്കണം. ഇക്കാര്യത്തില്‍ കലക്ടറായിരിക്കും നടപടി എടുക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. വിജ്ഞാപനം ഇറങ്ങിയ ശേഷം നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും കരടില്‍ പറയുന്നു. ചട്ടങ്ങളില്‍ കെട്ടിട ഉടമകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സംവിധാനവുമുണ്ട്. ഫസ്റ്റ് അല്ലെങ്കില്‍ സെക്കന്‍ഡ് അപ്പലേറ്റ് ഓഫിസര്‍ക്ക് നിര്‍ദ്ദിഷ്ട ഫോം, അനുബന്ധ രേഖകള്‍, 1,000 രൂപ ഫീസ് എന്നിവ സമര്‍പ്പിച്ച് അപ്പീല്‍ നല്‍കാം. ഉത്തരവുകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ അര്‍ഹതയുള്ളൂ.
കരട് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ അതിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. നിര്‍ദേശങ്ങളില്‍ എതിര്‍പ്പുള്ളവര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഡി.ജി.സി.എയെ അറിയിക്കണമെന്നും കരടില്‍ പറയുന്നു.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സര്‍വിസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങള്‍ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വിസുകള്‍ 15 ശതമാനത്തോളം ആണ് വെട്ടിച്ചുരുക്കുന്നത്. അടുത്തമാസം പകുതി വരെയെങ്കിലും നിയന്ത്രണം തുടരുമെന്നും ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാര്‍ക്ക് അധിക ചെലവില്ലാതെയോ പൂര്‍ണ്ണ റീഫണ്ടോടെയോ റീബുക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് മുതലുള്ള (ജൂണ്‍ 20) എയര്‍ ഇന്ത്യയുടെ പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും.
സര്‍വിസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, ഇറാഖും ഇസ്റാഈലും തമ്മിലുള്ള സംഘര്‍ഷം, സാങ്കേതിക പ്രശ്നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ കൂടി മുന്‍നിര്‍ത്തിയാണ് നടപടി. ദുരന്തത്തിന് പിന്നാലെ ആറ് ദിവസത്തിനിടെ 83 രാജ്യാന്തര സര്‍വിസുകള്‍ ആണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.
The Union Civil Aviation Ministry has taken steps to ensure the safety of airports in the wake of the Air India plane crash in Ahmedabad. The move is to take steps to ensure that construction near airports does not affect the safety of flights in the future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 17 hours ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• 17 hours ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• 17 hours ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• 17 hours ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• 18 hours ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• 18 hours ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• 19 hours ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• 20 hours ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• 21 hours ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 21 hours ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• 21 hours ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• 21 hours ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• a day ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• a day ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• a day ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• a day ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• a day ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• a day ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• a day ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• a day ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• a day ago