HOME
DETAILS

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

  
Ashraf
June 20 2025 | 02:06 AM

Permission for the quarries in kerala was granted by a wildlife board whose term had already expired

തൊടുപുഴ: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 21 ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ സംസ്ഥാന വന്യജീവി ബോർഡ്. 2025 ഫെബ്രുവരി മൂന്നിന് കാലാവധി പൂർത്തിയായ ബോർഡ് ഇതുവരെ പുനഃസംഘടിപ്പിച്ചിട്ടില്ല. നിലവിലില്ലാത്ത വന്യജീവി ബോർഡാണ് ബുധനാഴ്ച ഓൺലൈനായി യോഗം ചേർന്ന് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിർദിഷ്ട ഇക്കോ സെൻസിറ്റീവ് സോണുകളുടെയും പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ക്വാറികൾ അനുവദിക്കുക. കേരള  വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) റൂൾസ് 1978 ലെ  ചട്ടം (3) പ്രകാരം വന്യജീവി ബോർഡിന്റെ കാലാവധി മൂന്നു വർഷമാണ്. മുഖ്യമന്ത്രി ചെയർമാനും വനം വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ബോർഡ് 2022 ഫെബ്രുവരി നാലിനാണ്  ഒടുവിൽ പുനഃസംഘടിപ്പിച്ചത്. 

ചട്ടം ഭേദഗതി ചെയ്യുകയോ കാലാവധി കഴിഞ്ഞ ബോർഡ് പുനഃസംഘടിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യം നിലനിൽക്കെയാണ് ഓൺലൈൻ യോഗം ചേർന്ന്  സുപ്രധാന തീരുമാനങ്ങൾ എടുത്തത്.  ബുധനാഴ്ച യോഗം ചേരുന്ന വിവരം പല അംഗങ്ങളും അറിഞ്ഞിരുന്നില്ല. അട്ടപ്പാടിയിൽ നിന്നുള്ള സി.പി.ഐ പ്രതിനിധി മുരുകേശ് ചെറുനാലി മറ്റൊരാവശ്യത്തിന് സി.സി.എഫിന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് യോഗമുണ്ടെന്ന് അറിയുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ ഒരു തവണ പോലും ഓഫ്‌ലൈൻ യോഗം ചേർന്നിട്ടില്ലെന്നും ഓൺലൈൻ യോഗം പ്രഹസനമാണെന്നും മുരുകേശ് ചെറുനാലി സുപ്രഭാതത്തോട് പറഞ്ഞു.  അംഗങ്ങൾക്ക് അഭിപ്രായം പറയാൻ പോലും അവസരം ലഭിക്കാറില്ല. ബോർഡ് അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഒരാൾ വിമർശനമുന്നയിച്ചിരുന്നു.  
സുപ്രധാനമായ പല കാര്യങ്ങളിലും സർക്കാരിന് ഉപദേശങ്ങൾ നൽകാനുള്ള ചുമതലയാണ് സംസ്ഥാന വന്യജീവി ബോർഡിനുള്ളത്. ഒരു പ്രത്യേക വനപ്രദേശം സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിനും പ്രത്യേക വന്യജീവിയുടെയോ സസ്യങ്ങളുടെയോ പരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബോർഡിന്റെ ഉപദേശം അനിവാര്യമാണ്. 
വന്യജീവികളുടെ സംരക്ഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വന്യജീവി ബോർഡിൽ നിന്നും നേരിട്ട് ഉപദേശങ്ങൾ സ്വീകരിക്കാവുന്നതാണ്. പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് ആവശ്യമെങ്കിൽ പ്രാധാനമന്ത്രി അധ്യക്ഷനായ നാഷനൽ വൈൽഡ് ലൈഫ് ബോർഡിന്റെ അംഗീകാരത്തിനായി ബോർഡിന് സമർപ്പിക്കാവുന്നതുമാണ്. 

പാലക്കാടും എറണാകുളത്തും നാല് വീതം ക്വാറികൾ അനുവദിക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും ക്വാറികൾക്ക് അനുമതി നൽകിയിട്ടുണ്ട്.  മറ്റ് ജില്ലകളിൽ ചെറിയ  ക്വാറികൾ അനുവദിക്കാനും നിർദേശമുണ്ട്. ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ  വന്യജീവി സങ്കേതമാക്കി പുനഃർനാമകരണം ചെയ്യാനും കഴിഞ്ഞ ദിവസത്തെ യോഗം തീരുമാനിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ ബോർഡിന്റെ തീരുമാനങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് നിയമവിദഗ്ധർ സൂചിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather

uae
  •  6 days ago
No Image

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു

bahrain
  •  6 days ago
No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  6 days ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  6 days ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  6 days ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  6 days ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  6 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  6 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  6 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  6 days ago