
നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

നിലമ്പൂർ:നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷക്കപ്പുറമുള്ള പോളിങ്ങിൽ വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ.14 മാസത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പിനെ നേരിടുന്ന നിലമ്പൂരിൽ 72 ശതമാനത്തിന് മുകളിലെത്തി ഇത്തവണത്തെ പോളിങ്. 2024ൽ വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെട്ട നിലമ്പൂരിൽ 71.35 ശതമാനവും, പിന്നീട് നവംബറിൽ നടന്ന വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ 61.92 ശതമാനവുമായിരുന്നു നിലമ്പൂർ മണ്ഡലത്തിലെ പോളിങ്.
വോട്ടെടുപ്പിന്റെ ആരംഭത്തിൽ തന്നെ മഴ ശക്തമായെങ്കിലും വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകി എത്തിയതോടെ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 13.15 ശതമാനം പോളിങ് കടന്നു.11 മണിയോടെ പോളിങ് 30.15 ശതമാനത്തിലെത്തി.മഴ മാറിയതോടെ കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയതോടെ ഉച്ചക്ക് ഒരുമണിക്ക് പോളിങ് 46.72 ശതമാനം കടന്നു.വൈകിട്ട് മൂന്ന് മണിയോടെ പോളിങ് 59.68 ശതമാനത്തിലെത്തി.അഞ്ച് മണിയായപ്പോഴേക്കും പോളിങ് 70.76 ശതമാനത്തിലെത്തിയിരുന്നു.
സാധാരണ ഉപതെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കുറവാണുണ്ടാകാറെങ്കിലും നിലമ്പൂരിലെ വാശിയേറിയ പ്രചാരണം വോട്ടർമാരെ ബൂത്തിലെത്തിച്ചു.വോട്ടിങ് ശതമാനം ഉയർന്നതോടെ വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. കനത്ത പോളിങ് യു.ഡി.എഫ് അനുകൂലമായാണ് പറയാറുള്ളതെങ്കിലും ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയ നിലമ്പൂരിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 78.84 ശതമാനം പോളിങും ,2021ൽ 76.71 ശതമാനവുമുണ്ടായിരുന്നു.എന്നാൽ ഈ രണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിനായിരുന്നു വിജയം. 2024 വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിലും,പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു.ആയതിനാൽ തന്നെ വിജയ പ്രതീക്ഷ യു.ഡി.എഫും ഉറപ്പിക്കുന്നു.
നിലമ്പൂർ നഗരസഭയും,ചുങ്കത്തറ,പോത്ത്കല്ല്,മൂത്തേടം,വഴിക്കടവ്,എടക്കര,കരുളായി,അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളം ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം.ഇതിൽ നിലമ്പൂർ നഗരസഭയിലാണ് കൂടുതൽ പോളിങ്.അടിയൊഴുക്കാണ് നിലമ്പൂരിൽ മുന്നണികൾ ഭയക്കുന്നത്.തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ കാൽലക്ഷത്തിന് മുകളിൽ വോട്ട് പിടിക്കുമെന്നാണ് അവകാശ വാദം ഉന്നയിക്കുന്നത്.എന്നാൽ മുന്നണികൾ അൻവറിന് 10,000 ൽ താഴെ വോട്ടുകളാണ് കണക്കാക്കുന്നത്. എൽ.ഡി.എഫ് വോട്ടിലും യു.ഡി.എഫ് വോട്ടിലും അൻവർ സ്വാധീനം ചെലുത്തുമെന്നതാണ് മുന്നണികൾ ഭയക്കുന്നത്.യു.ഡി.എഫിന് ലഭിക്കേണ്ട സർക്കാർ വിരുദ്ധ വോട്ടുകൾ പരമാവധി പി.വി അൻവർ പിടിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.എന്നാൽ എൽ.ഡി.എഫ് വോട്ടുകളാണ് അൻവർ പിടിക്കുക എന്ന് യു.ഡി.എഫും കണക്ക് കൂട്ടുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.വി അൻവർ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
യു.ഡി.എഫ് നേടും: ആര്യാടൻ ഷൗക്കത്ത്
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പറഞ്ഞത് തന്നെയാണ് വോട്ടിങിന് ശേഷവും പറയാനുള്ളതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.യു.ഡി.എഫിന്റെ പ്രവർത്തനത്തിനുള്ള ഫലം ഇവിടെയുണ്ടാകും.രണ്ട് തവണ കൈവിട്ട് പോയ മണ്ഡലം ഇത്തവണ പിടക്കുമെന്നുള്ള കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസമെന്ന് എം. സ്വരാജ്
തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ ആത്മവിശ്വാസമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം സ്വരാജ് .പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണയും ഐക്യദാർഢ്യവുമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചുവരുന്നത്.ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും സ്വരാജ് പറഞ്ഞു.
നിയമസഭയിലുണ്ടാകും: പി.വി അൻവർ
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ താൻ നിയമസഭയിലേക്ക് പോകുമെന്ന് പി.വി അൻവർ. ആര്യാടൻ ഷൗക്കത്ത് കഥ എഴുതാനും എം സ്വരാജിന് എ.കെ.ജി സെന്ററിലേക്കും പോകേണ്ടിവരും.ഇരുമുന്നണികളിലേയും വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
nilambur by poll election poling rise to 70 percentage
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 2 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 2 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 2 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 2 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 days ago