HOME
DETAILS

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

  
Ashraf
June 20 2025 | 02:06 AM

new School midday meal menu deemed impractical by teachers and kitchen staff

കണ്ണൂർ: വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച സ്‌കൂൾ ഉച്ചഭക്ഷണമെനുവിനോട് മുഖം തിരിച്ച് അധ്യാപകരും പാചകത്തൊഴിലാളികളും. കുട്ടികൾക്ക് നല്ല ഭക്ഷണം കൊടുക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വർഷങ്ങളായി കുട്ടികൾക്കുള്ള ഉച്ചഭക്ഷണതുക സർക്കാർ കൃത്യമായി നൽകാത്തതിനാൽ സ്‌കൂളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വയം കണ്ടെത്തേണ്ട സാഹചര്യമാണ്. പാചകചെലവ്, പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയ്ക്ക് തുക കഴിഞ്ഞ വർഷങ്ങളിൽ മാസങ്ങൾ കുടിശികയായിരുന്നു. 

ഇതോടെ അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്ന് ഉച്ചഭക്ഷണ ഫണ്ടിലേക്ക് തുക നൽകേണ്ട അവസ്ഥയായിരുന്നു. ഇത് അധ്യാപകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരിക്കുകയാണ്. പുതിയ മെനു പ്രഖ്യാപിക്കുന്നതോടൊപ്പം അധികം തുക അനുവദിക്കുകയും അത് ഓരോ മാസവും കൃത്യമായി നൽകുകയും വേണമെന്നാണ് അധ്യാപകർ പറയുന്നത്. നിലവിൽ എൽ.പി സ്‌കൂളിൽ ഒരു കുട്ടിക്ക് 6.78 രൂപയും യു.പി ക്ലാസിൽ 10.17 രൂപയുമാണ് സർക്കാർ നൽകുന്നത്. ഇത് 12 രൂപ 14 രൂപ എന്നിങ്ങനെ യഥാക്രമം വർധിപ്പിക്കണമെന്നാണ് അധ്യാപക സംഘടകൾ മുന്നോട്ട് വെക്കുന്ന നിർദേശം. 

അതേസമയം പാചകതൊഴിലാളികളും മന്ത്രിയുടെ പ്രഖ്യാപനത്തെ അംഗീകരിച്ചിട്ടില്ല. നിലവിൽ അഞ്ഞൂറ് വിദ്യാർഥികൾക്ക് ഒരു പാചകതൊഴിലാളി എന്ന നിലയിലാണ് സംസ്ഥാനത്ത് നിയമനം. ജോലിഭാരം കാരണം തങ്ങളുടെ വേതനത്തിന്റ പകുതി നൽകി മറ്റൊരാളെ കൂടി ജോലിക്ക് നിയോഗിച്ചാണ് സ്‌കൂളുകളിലെ പാചക തൊഴിലാളികൾ അവരുടെ ജോലി പൂർത്തിയാക്കുന്നത്. അഞ്ഞൂറ് കുട്ടികൾക്ക് പാചകം ചെയ്യാൻ ആറ് തൊഴിലാളികൾ വേണമെന്ന കേന്ദ്ര സർക്കാർ നിബന്ധനയാണ് ഇവരുടെ കാര്യത്തിൽ ഇല്ലാതാവുന്നത്. ഇതിനോടൊപ്പം പാചക മെനു കൂടി പരിഷ്‌കരിക്കുമ്പോൾ അവരുടെ ജോലി ഇരട്ടിയാകുകയാണ്. ഭക്ഷണം ഉണ്ടാക്കി പാത്രങ്ങൾ കഴുകി പാചകശാല ശുചിയാക്കുന്നത് വരെയുള്ള ജോലി ഇവർ തന്നെ ചെയ്യണം. 

നിലവിൽ നൽകിവരുന്ന ഭക്ഷണത്തിന് പുറമെ എഗ്ഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, റാഗി ബാൾ, റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, കാരറ്റ് പായസം, പുതിനയും ഇഞ്ചിയും നെല്ലിക്കയും പച്ചമാങ്ങയും ചേർത്ത ചമ്മന്തി, മുരിങ്ങയില തോരൻ തുടങ്ങിയവയാണ് നിർദ്ദിഷ്ട മെനുവിൽ ഉൾപ്പെടുന്നത്. ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്നും പകരം കൂടുതൽ പേരെ നിയമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 

ഇരുനൂറ്റിയമ്പത് കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം 2016ലെ മിനിമം കൂലി വിജ്ഞാപനത്തിലും കഴിഞ്ഞ ഏപ്രിൽ 29ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിലും ഉറപ്പ് നൽകിയിട്ടുള്ളതാണെങ്കിലും ഇതുവരെ അതും നടപ്പാക്കിയിട്ടില്ല. അതിനിടയിലാണ് പാചക തൊഴിലാളികളുടെ അധ്വാനഭാരം പലമടങ്ങ് വർധിപ്പിക്കുന്ന പുതിയ മെനു ഏകപക്ഷീയമായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വർഷത്തിലൊരിക്കൽ അമ്പത് രൂപ വീതം തൊഴിലാളികളുടെ വേതനത്തിൽ വർധനവ് നൽകിയിരുന്നത് കഴിഞ്ഞ നാലുവർഷമായി സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. ഇത്തരം നടപടികൾക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്‌കൂൾ പാചക തൊഴിലാളി യൂനിയനും (എ.ഐ.ടി.യു.സി) അറിയിച്ചിട്ടുണ്ട്. 

ഉച്ചഭക്ഷണത്തിന് തുക മുടങ്ങാതെ സ്‌കൂളുകൾക്ക് ലഭ്യമാക്കുമെന്നാണ് മന്ത്രിയുടെ മറുപടി. ഇതിനായി സ്‌കൂൾ സഹായസമിതി ഊർജിതമാക്കുമെന്നും എന്തെങ്കിലും കുറവുണ്ടെങ്കിൽ സമിതി ഇടപെടുമെന്നും  വിദ്യാഭ്യാസ മന്ത്രി പറയുന്നു. 
എന്നാൽ സാധനങ്ങളുടെ തീപ്പിടിച്ച വില മനസിലാക്കി തുക വർധിക്കുകയാണ് വേണ്ടതെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.

new School midday meal menu deemed impractical by teachers and kitchen staff



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു

Kerala
  •  a day ago
No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  a day ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  a day ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  a day ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  a day ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  a day ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  a day ago