പുതുപ്പാടിയില്‍ കുടുംബശ്രീ ആട് ചന്ത ഇന്ന്
കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നടപ്പിലാക്കിയ ആട് ഗ്രാമം പദ്ധതിയിലെ ഗുണഭോക്താക്കളുടെ മലബാറി ആടുകളെ വില്‍പനയ്ക്ക് തയാറാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ 5 വരെ പഞ്ചായത്ത് ബസാറില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ആടുചന്ത നടത്തുന്നു.
ബലി പെരുന്നാളിനോടനുബന്ധിച്ച് ഗുണമേന്മ•യുള്ള ആടുകളെ കുറഞ്ഞ വിലക്ക് (കിലോ 300 രൂപ നിരക്കില്‍) ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സൈദ് അക്ബര്‍ ബാദ്ഷാ ഖാന്‍ അറിയിച്ചു. ഒരു ഗ്രൂപ്പില്‍ അഞ്ചു വനിതകള്‍ വീതം 25 ഗ്രൂപ്പുകളിലായി 125 വനിതകളിലൂടെയാണ് ആട് ഗ്രാമം പദ്ധതി നിര്‍വഹണം നടത്തിയത്. മികച്ച രീതിയില്‍ തുടങ്ങിയ ഈ പദ്ധതിയില്‍ ഇപ്പോഴും സജീവമായി 100ഓളം സംരംഭകര്‍ ഉണ്ട്. വര്‍ഷത്തില്‍ രണ്ട് തവണ ആട് ചന്ത നടത്തി ഗുണഭോക്താക്കളെ സഹായിക്കാനും കൂടുതല്‍ ധനസഹായം നല്‍കി പദ്ധതി വിപുലീകരിക്കാനുമാണ് സി.ഡി.എസ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."