HOME
DETAILS

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

  
Muqthar
June 20 2025 | 03:06 AM

Dubai Rto get 637 new buses by 2026 and rta signed massive contract

ദുബൈ: നഗരത്തിന്റെ പൊതുഗതാഗത വ്യൂഹം കൂടുതല്‍ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യാനായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (Dubai’s Roads and Transport Authority (RTA) 637 പുതിയ ബസുകള്‍ എത്തിക്കാന്‍ 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ചു. ആര്‍.ടി.എയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായ പദ്ധതിയാണിത്. യൂറോപ്യന്‍ 'യൂറോ 6' ലോ എമിഷന്‍ മാനദണ്ഡങ്ങള്‍ (European 'Euro 6' low-emission) പാലിക്കുന്ന വാഹനങ്ങളാണിവ. 40 ഇലക്ട്രിക് ബസുകളും ഇതിലുള്‍പ്പെടുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ, ഇത്തരത്തിലുള്ള ആദ്യ ഓര്‍ഡറാണിത്. 2025ലും 2026ലുമായാണ് ബസുകളുടെ വിതരണം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

രാജ്യാന്തര പൊതു ഗതാഗത അസോസിയേഷനായ യു.ഐ.ടി.പിയുടെ ഗ്ലോബല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സമ്മിറ്റിന്റെ 2026ലെ ആതിഥേയരായി ദുബൈയെ തെരഞ്ഞെടുത്തത്, എമിറേറ്റിന്റെ വര്‍ധിച്ചു വരുന്ന ആഗോള സ്ഥാനത്തേയും അതിന്റെ സംയോജിത അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ആര്‍.ടി.എ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

പ്രധാന അന്താരാഷ്ട്ര പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ദുബൈയുടെ ആഗോള സാന്നിധ്യത്തെ ഈ തെരഞ്ഞെടുപ്പ് സ്ഥിരീകരിക്കുകയും, അതിന്റെ വികസിത പൊതുഗതാഗതത്തിന്റെയും ബഹുജന ഗതാഗത സംവിധാനങ്ങളുടെയും കാര്യക്ഷമത എടുത്തു കാട്ടുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുഗതാഗതത്തിലൂടെയും പങ്കിടുന്ന മറ്റു യാത്രാ ഉപാധികളിലൂടെയും നടത്തിയ യാത്രകളുടെ അളവ് 2006ലെ 6%ല്‍ നിന്ന് 2024ല്‍ 21.6% ആയി ഉയര്‍ന്നു. അടിസ്ഥാന സൗകര്യങ്ങളിലും സേവന വിപുലീകരണത്തിലും നടന്നു വരുന്ന നിക്ഷേപങ്ങള്‍ ഇതിന് കാരണമായി.

637 പുതിയ ബസുകള്‍ ഈയിടെയായി എത്തിക്കാനായത് എമിറേറ്റിലുടനീളം ബസ് സര്‍വിസുകള്‍ കൂടുതല്‍ വികസിപ്പിക്കുകയും ദുബൈയുടെ ദീര്‍ഘ കാല സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് അല്‍ തായര്‍ നിരീക്ഷിച്ചു. 2050 ആകുമ്പോഴേക്കും 100% വൈദ്യുതിയിലും ഹൈഡ്രജനിലും പ്രവര്‍ത്തിക്കുന്ന പബ്ലിക് ബസ് ഫ്‌ലീറ്റിലേക്ക് മാറാനുള്ള ആര്‍.ടി.എയുടെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഈ പുതിയ വാഹനങ്ങള്‍.

The Roads and Transport Authority (RTA) has signed a massive contract worth 1.1 billion dirhams to deliver 637 new buses to further expand and modernize the city's public transport system.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  5 days ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  5 days ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  5 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  5 days ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  5 days ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  5 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  5 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  5 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  5 days ago