'ചിങ്ങപ്പൊലിമ' ഫെസ്റ്റ് തുടങ്ങി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 'ചിങ്ങപ്പൊലിമ ' ഓണം ബക്രീദ് ഫെസ്റ്റിന് തുടക്കമായി.മലയോര ജനതക്ക് ഉത്സവകാലത്ത് വില കുറവും പലിശരഹിത വായ്പാ സൗകര്യവും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. ഐ.എച്ച്.ആര്‍. ഡി കോളജിനു മുന്‍വശത്ത് ഒരുക്കിയ ഫെസ്റ്റ് ജോര്‍ജ്. എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് അധ്യക്ഷനായി. വൈ. പ്രസിഡന്റ് വി .പി ജമീല, ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം, കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹ്മാന്‍, കെ. കോയ, കെ .സി ആലി, അബ്ദുല്ല കുമാരനല്ലൂര്‍, അബ്ദു കോയങ്ങോറന്‍, കെ.പി. ഷാജി, ടി.കെ സുധാകരന്‍, ബെന്നി അന്തിനാട്ട്, ചെമ്പറ്റ ബാബു, എന്‍. എം ഹാഷിര്‍, ഹബീബ, എ. പി. മുരളീധരന്‍, കൃഷി ഓഫിസര്‍ സി.വി ശുഭ, എം. ധനീഷ്, എ. സലീന പട്ടര്‍ച്ചോല, മിനി കണ്ണങ്കര, ടി. പി രാജീവ് സംസാരിച്ചു. ഈ മാസം 13 വരെയാണ് വിപണന മേള നടക്കുന്നത് .മേളയില്‍ 40 മുതല്‍ 70 വരെ വിലക്കുറവാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകളില്‍ ലഭിക്കുക. ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നനാള്‍ മുതലായവക്ക് പലിശരഹിത വായ്പാ സൗകര്യവും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."