HOME
DETAILS

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്

  
Muhammed Salavudheen
June 20 2025 | 06:06 AM

Sunny Joseph has responded to Shashi Tharoors statement that he was not invited to campaign

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന ശശി തരൂരിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല. ശശി തരൂർ കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിലുണ്ടായിരുന്നു. സംസ്ഥാനത്തെ നേതാക്കളിൽ എ.കെ ആന്‍റണി ഒഴികെയുള്ള എല്ലാവരും നിലമ്പൂരിൽ എത്തി. തെരഞ്ഞെടുപ്പ് സമയത്ത് ശശി തരൂർ വിദേശത്തായിരുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ശശി തരൂരുമായി കോൺഗ്രസിന് ഒരു പ്രശ്നവുമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞു. ശശി തരൂരിന്‍റെ കാര്യത്തിൽ ഒരു ഗ്യാപ്പ് വന്നു. അദ്ദേഹം വിദേശരാജ്യങ്ങളിൽ പര്യടനത്തിലായിരുന്നു. തിരക്കിൽ അല്ലായിരുന്നുവെങ്കിൽ ക്ഷണിക്കുമായിരുന്നു. ഇപ്പോഴത്തെ നേതൃത്വവുമായി ശശി തരൂരിന് പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലമ്പൂരില്‍ സുഹൃത്തായ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിൽ പ്രചാരണത്തിന് പോകുമായിരുന്നുവെന്നുമാണ് ശശി തരൂർ ഇന്നലെ പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി നിലമ്പൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥിയാണ് നിലമ്പൂരിലുള്ളത്. നിലമ്പൂരിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹമെന്നും തരൂർ കൂട്ടിച്ചേർത്തു.

ശശി തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. 'ഞാൻ എവിടേക്കും പോകുന്നില്ല. കോൺഗ്രസ് പാർട്ടിയിലെ അംഗമാണ്. ഒരു ചുമതല ഏറ്റെടുത്താൽ അത് ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കണം' എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

 

KPCC President Sunny Joseph has responded to Shashi Tharoor’s statement that he was not invited to campaign for the UDF in the Nilambur by-election. Addressing the media, Sunny clarified that no leader was given a special invitation for the campaign.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  17 hours ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  17 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  17 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  17 hours ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  17 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  18 hours ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  18 hours ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  19 hours ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  20 hours ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  20 hours ago