HOME
DETAILS

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

  
Muhammed Salavudheen
June 20 2025 | 08:06 AM

kerala includes constitutional powers of the Governor in school textbooks said v sivankutty

തിരുവന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം സ്ഥിരമായ കേരളത്തിൽ, ഗവർണറുടെ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സർക്കാർ നീക്കം. പത്താം ക്ലാസ് പാഠപുസ്തകത്തിലാണ് ഗവർണ്ണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ ഉൾപ്പെടുത്തുക. ഹയർ സെക്കന്ററി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമ്പോൾ അതിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികൾ ബോധവാന്മാരായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ആണ് ഗവർണറുടെ അധികാരം സംബന്ധിച്ച ഭാഗം ഉൾപ്പെടുത്തുക. നിലവിലെ അവസരത്തിൽ കുട്ടികൾ ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കേണ്ടതുണ്ട്. കുട്ടികൾ ഇക്കാര്യങ്ങൾ തെറ്റായി മനസ്സിലാക്കാൻ പാടില്ല. അടുത്ത വർഷം പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചു കൊണ്ട് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചു വരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആയതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി പാഠപുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി ഇത്തവണ പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണ സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, എബിവിപി പ്രവർത്തകർ ഇന്നലെ തന്റെ വീടിന് നേരെ ആക്രമണം നടത്തിയെന്നും മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. രഹസ്യമായി പതിയിരുന്ന് നടത്തുന്ന ആക്രമണങ്ങളാണെന്നും അതിൽ രാജ്ഭവനിൽ പ്രവർത്തിക്കുന്ന എബിവിപികാർക്ക് പങ്കുണ്ടോ എന്നതിൽ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Amid the ongoing tensions between the Kerala government and the Governor, the state has decided to include details about the constitutional powers of the Governor in school textbooks. The new curriculum update will feature this content in the Class 10 syllabus, with plans to extend it to higher secondary textbooks as well.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago