HOME
DETAILS

മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ

  
Abishek
June 20 2025 | 09:06 AM

UAE Authorities Foil Attempt to Sell Narcotic Pills Two Arab Nationals Under Surveillance

യുഎഇയിൽ മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്യാനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. സംശയത്തെ തുടർന്ന് രണ്ട് അറബ് വംശജരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിനെ തുടർന്നാണ് നടപടി.

അന്വേഷണത്തിൽ, ഇവർക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചു. പ്രതികൾ പറഞ്ഞതനുസരിച്ച്, ഹാംബർഗിൽ നിന്നാണ് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിച്ചത്. പ്രതികളിൽ ഒരാൾ ഇതിനായി വിസിറ്റ് വിസയിൽ രാജ്യത്തെത്തിയതാണ്.

ഈ ശൃംഖലയുടെ മുഖ്യ സൂത്രധാരൻ വിദേശത്താണെന്നും, അയാളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ധനസഹായവും നിയന്ത്രണവും നൽകുന്നതെന്നും പ്രതികൾ വെളിപ്പെടുത്തി.

സുരക്ഷാ വിഭാഗം രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ ഒരിടത്ത് മയക്കുമരുന്ന് ഗുളികകൾ സംഭരിച്ചിരുന്നു. പ്രതികൾ വിതരണത്തിനായി തയ്യാറാക്കിയ ​ഗുളികകളായിരുന്നു ഇതെന്നാണ് അധികൃതരുടെ നി​ഗമനം. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മറ്റൊരു പരിശോധനയിൽ വലിയ തോതിലുള്ള മയക്കുമരുന്ന് കണ്ടെത്തി. കൂടാതെ, ഒരു മെക്കാനിക്കൽ നിർമ്മാണ ഉപകരണവും (എക്സ്കവേറ്റർ) പിടിച്ചെടുത്തു.

വിദേശത്തുള്ള പ്രതികളെ പിടികൂടുന്നതിനായി അന്താരാഷ്ട്ര സഹകരണത്തോടെ അന്വേഷണം തുടരും. മയക്കുമരുന്ന് തടയുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ഊന്നിപ്പറഞ്ഞു, അതിരുകൾ കടന്നുള്ള ക്രിമിനൽ ശൃംഖലകളുടെ പ്രവർത്തനങ്ങൾ തടയുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE authorities successfully thwarted an attempt to trade narcotic pills within the country. The operation followed close surveillance of two Arab nationals suspected of illegal activity. The swift intervention highlights the UAE's ongoing efforts to combat drug-related crimes and ensure public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 days ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago