HOME
DETAILS

ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി

  
Sudev
June 20 2025 | 11:06 AM

Lionel Messi Create a World Record in Football History After Score Goal Against Porto FC In Fifa Club World Cup

അറ്റലാന്റ: ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ഫിഫ ക്ലബ് ലോകകപ്പിൽ പോർച്ചുഗീസ് ക്ലബ്‌ പോർട്ടോ എഫ്സിക്കെതിരെയുള്ള മത്സരത്തിലാണ് മെസി പുതിയ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് മെസി തിളങ്ങിയത്.

രണ്ടാം പകുതിയിൽ ഇന്റർ മയാമിക്ക് ലഭിച്ച ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളാക്കി മാറ്റുകയായിരുന്നു മെസി. ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ 1250 ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കുന്ന ആദ്യ താരമായും മെസി മാറി. 866 ഗോളുകളും 384 അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടിട്ടുള്ളത്. 

പോർട്ടോക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മെസിയുടെയും സംഘത്തിന്റെയും വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി വിജയിച്ചത്. 8ാം മിനിറ്റിൽ സാമു അഘഹോവ നേടിയ പെനൽറ്റി ​ഗോളിലൂടെ പോർട്ടോ ലീഡെടുക്കയായിരുന്നു. തുടർന്ന്, ഉണർന്നു കളിച്ച മെസിയും സംഘവും 47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയിലൂടെ സമനില നേടി. തുടർന്ന് മത്സരം പുരോ​ഗമിക്കവെ 54 മിനിറ്റിൽ പോർട്ടോ ബോക്സിനു പുറത്തു നിന്ന് ഇന്റർ മയാമിക്ക് ലഭിച്ച ഫ്രീകിക്ക് ​ഗോളാക്കി മാറ്റി മെസി മത്സരത്തിൽ മയാമിക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

മത്സരത്തിൽ ഷോട്ടുകളുടെ എണ്ണത്തിലും ബോൾ പൊസഷനിലും പോർച്ചഗീസ് ക്ലബ്ബായിരുന്നു ആധിപത്യം പുലർത്തിയത്. 51 ശതമാനം ബോൾ കൈവശം വെച്ച പോർട്ടോ 14 ഷോട്ടുകളാണ് ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ മൂന്ന് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളിൽ നിന്നും അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മെസിക്കും സംഘത്തിനും സാധിച്ചു. 

വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്താനും ഇന്റർ മയാമിക്ക് സാധിച്ചു. ജൂൺ 24ന് ബ്രസീലിയൻ ക്ലബ്ബ് പാൽ മിറാസിനെതിരെയാണ് ടൂർണമെന്റിലെ ഇന്റർ മയാമിയുടെ അടുത്ത മത്സരം.

 

Lionel Messi Create a World Record in Football History After Score Goal Against Porto FC In Fifa Club World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  2 days ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  2 days ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  2 days ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  2 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  2 days ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  2 days ago
No Image

ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

National
  •  2 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  2 days ago
No Image

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും

Kerala
  •  2 days ago
No Image

കേര വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ: ഒരു ലിറ്ററിന് 529 രൂപ

Kerala
  •  2 days ago


No Image

കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി

Kerala
  •  2 days ago
No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago