HOME
DETAILS

ഇസ്‌റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്‍

  
Shaheer
June 20 2025 | 11:06 AM

Iran Accuses US of Complicity in Israeli Crimes Rules Out Dialogue with Washington

തെഹ്‌റാന്‍: ഇസ്‌റാഈലില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് അമേരിക്കയെന്നും ട്രംപ് ഭരണകൂടവുമായി ഒരു ചര്‍ച്ചക്കുമില്ലെന്നും ഇറാന്‍. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തുന്നതു വരെ യുഎസുമായുള്ള ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

'ചര്‍ച്ചകള്‍ക്കായി അമേരിക്ക ഞങ്ങളെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ല എന്നാണ് ഞങ്ങളുടെ ഉത്തരം' അബ്ബാസ് അരാഗ്ചിയെ ഉദ്ദരിച്ച് പ്രമുഖ ഇറാന്‍ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍ പറഞ്ഞു.

'ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ അമേരിക്കക്കും പങ്കുണ്ടെന്ന് ട്രംപിന്റെ ഭാഷയില്‍ നിന്നു തന്നെ വ്യക്തമായ കാര്യമാണ്, ഇക്കാര്യത്തില്‍ ഇനി മറ്റു തെളിവുകളുടെ ആവശ്യമില്ല,' അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനങ്ങള്‍ ശക്തമായി ഉയര്‍ന്നുവരുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. 'നിയമാനുസൃതമായ സ്വയം പ്രതിരോധത്തിലാണ് ഞങ്ങള്‍. ഈ പ്രതിരോധം തുടരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ചര്‍ച്ചകള്‍ക്കായി അമേരിക്ക നിരന്തരം ഗൗരവമേറിയ സന്ദേശങ്ങള്‍ അയച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി സ്റ്റേറ്റ് ടിവി അഭിമുഖത്തില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണം നിലനില്‍ക്കുന്നിടത്തോളം നയതന്ത്ര ചര്‍ച്ചകള്‍ക്കോ സംഭാഷണത്തിനോ സാധ്യതയില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്കായി ജനീവയിലേക്ക് പോകാനിരുന്ന ഇറാന്‍ വിദേശ കാര്യമന്ത്രി വ്യക്തമാക്കി.

Iran blames the United States for supporting Israel's actions in Gaza, stating Washington is complicit in war crimes. Tehran affirms there are no talks underway with the American administration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago