HOME
DETAILS

ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും

  
Shaheer
June 20 2025 | 12:06 PM

Iran Opens Airspace for India 1000 Students to Return on Three Special Flights

തെഹ്‌റാന്‍: ഇസ്‌റാഈല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും. ഇന്ത്യയ്ക്ക് മാത്രമായി വ്യോമപാത തുറന്നുനല്‍കാന്‍ ഇന്ത്യ തയ്യാറായതോടെയാണ് വിദ്യാര്‍ത്ഥികളുടെ തിരിച്ചുവരവ് സാധ്യമായത്. ഇറാന്‍ വ്യോമാതിര്‍ത്തി തുറന്നുനല്‍കുന്നതോടെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാനിലെ മഷാദ് നഗരത്തില്‍ നിന്ന് മൂന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏകദേശം 1,000 ഇന്ത്യന്‍ പൗരന്മാര്‍ സ്വദേശത്തേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഇന്ത്യയിലെത്തുമെന്നും ശേഷിക്കുന്ന രണ്ട് വിമാനങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം എത്തുമെന്നും പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ധു: 110 വിദ്യാര്‍ത്ഥികള്‍ നേരത്തെ മടങ്ങി

ഈ ആഴ്ച ആദ്യം ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി 110 വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരായിരുന്നു. വിദ്യാര്‍ത്ഥികളെ ആദ്യം അര്‍മേനിയയിലേക്കും പിന്നീട് ദോഹ വഴി ഡല്‍ഹിയിലേക്കും എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഘം ഡല്‍ഹിയില്‍ എത്തിയത്.

ഇസ്‌റാഈലില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം, കര അതിര്‍ത്തികള്‍ വഴിയുള്ള യാത്രയാണ് ക്രമീകരിക്കുന്നത്. 'ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത്, ഇസ്‌റാഈലില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചു,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കര അതിര്‍ത്തികള്‍ വഴിയും തുടര്‍ന്ന് വ്യോമമാര്‍ഗവും അവരുടെ യാത്ര സുഗമമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

In a major relief for Indian nationals, Iran has opened its airspace to facilitate the return of 1,000 stranded Indian students. Three special flights have been arranged for their evacuation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ

uae
  •  3 days ago
No Image

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ

Kerala
  •  3 days ago
No Image

പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ

Kerala
  •  3 days ago
No Image

പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

Kerala
  •  3 days ago
No Image

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാല

uae
  •  3 days ago
No Image

ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം; സര്‍ക്കാരിന് തിരിച്ചടി; മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

Kerala
  •  3 days ago
No Image

യുഎഇ ടൂറിസ്റ്റ് വിസ; ഒമാനില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഹോട്ടല്‍ ബുക്കിംഗ്, റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റ് പരിശോധന കര്‍ശനമാക്കി

uae
  •  3 days ago
No Image

വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  3 days ago