HOME
DETAILS

മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!

  
Sudev
June 20 2025 | 12:06 PM

Messi is currently third on the list of the most successful free kick taken players in the history of football

ഫിഫ ക്ലബ്ബ് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോ എഫ്സിക്കെതിരെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമായിരുന്നു ഇന്റർ മയാമിയുടെ തിരിച്ചുവരവ്. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ സാമു അഖേഹോവയിലൂടെ പോർട്ടോയാണ് ആദ്യം ലീഡ് നേടിയത്. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു താരം. എന്നാൽ രണ്ടാം പകുതിയിൽ ടെലാസ്കോ സെവോഗിയയിലൂടെ ഇന്റർ മയാമി സമനില ഗോൾ നേടുകയായിരുന്നു. ഒടുവിൽ മെസിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ അമേരിക്കൻ ക്ലബ്ബ് വിജയം സ്വന്തമാക്കുകയായിരുന്നു. 

ഇതോടെ തന്റെ ഫുട്ബോൾ കരിയറിലെ ഫ്രീ കിക്ക് നേട്ടം 68 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് മെസിയുള്ളത്. ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയ താരങ്ങളുട പട്ടികയിൽ മെസിക്ക് മുന്നിലുള്ളത് ബ്രസീലിയൻ ഇതിഹാസം പെലെയും ലിയോൺ ഇതിഹാസം ജൂനിഞ്ഞോ പെർണാംബുക്കാനോയുമാണ്‌. പെർണാംബുക്കാനോ 77 ഫ്രീ കിക്ക് ഗോളുകളും പെലെ 70 ഫ്രീ കിക്ക് ഗോളുകളുമാണ് നേടിയിട്ടുള്ളത്. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ 64 ഫ്രീ കിക്ക് ഗോളുകളും നേടിയിട്ടുണ്ട്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ ക്ലബ്ബായ അൽ അഹ്‌ലിക്കെതിരെ സമനില നേടിയാണ് ഇന്റർ മയാമി രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. മറുഭാഗത്ത് പോർച്ചുഗീസ് ക്ലബും ആദ്യ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു. ബ്രസീലിയൻ ടീമായ പാൽമിറാസ് ആയിരുന്നു പോർട്ടോയെ സമനിലയിൽ തളച്ചത്.

വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്താനും ഇന്റർ മയാമിക്ക് സാധിച്ചു. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം സമനിലയും തോൽവിയുമായി ഒരു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് പോർട്ടോ. 

Lionel Messi is currently third on the list of the most successful free kick taken players in the history of football

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  18 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  19 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  19 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  20 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  20 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  20 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  20 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  20 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  20 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  20 hours ago