HOME
DETAILS

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

  
June 20, 2025 | 2:54 PM

Jaiswals record haul on English soil A dream come true as he scored a century

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങി യുവതാരം യശ്വാസി ജെയ്‌സ്വാൾ. ഇംഗ്ലണ്ടിന്റെ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന രണ്ടാമത്തെ യുവതാരമായി മാറാനും ഈ സെഞ്ച്വറിയിലൂടെ ജെയ്സ്വാളിന് സാധിച്ചു.

23 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോൾ ആണ് ജെയ്‌സ്വാൾ ഈ നേട്ടം തന്റെ പേരിലാക്കി മാറ്റിയിരിക്കുന്നത്. മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദ്രർ സേവാഗിനെ മറികടന്നു കൊണ്ടാണ് ജെയ്‌സ്വാൾ ഈ നേട്ടം കൈവരിച്ചത്. 2002ൽ നോട്ടിൻഹാമിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി 23 വയസും 292 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു സെവാഗ് സെഞ്ച്വറി നേടിയിരുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യൻ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രാഹുലും ജെയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടംഗ്, ഷോയിബ് ബഷീർ.

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കരുൺ നായർ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  14 days ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  14 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  14 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  14 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  14 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  14 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  14 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  14 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  14 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  14 days ago