HOME
DETAILS

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

  
Sudev
June 20 2025 | 16:06 PM

Indian legend Sachin Tendulkar has shared his opinion on Indian Test cricket team captain Shubman Gill playing at number four in red-ball cricket

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ റെഡ് ബോൾ ക്രിക്കറ്റിൽ നാലാം നമ്പറിൽ കളിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യക്കുവേണ്ടി ഏത് പൊസിഷനിൽ കളിക്കുമ്പോഴും മികച്ച ഉത്തരവാദിത്വം ഉണ്ടെന്നും നാലാം നമ്പറിൽ കളിക്കുമ്പോൾ ഗിൽ എന്തെങ്കിലും പ്രത്യേകമായി ചെയ്യുമെന്നുമാണ്‌ സച്ചിൻ അഭിപ്രായപ്പെട്ടത്.

"ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത് തന്നെ ഒരു ഉത്തരവാദിത്തമാണ്. അത് ഏത് നമ്പറിൽ ബാറ്റ് ചെയ്യുമ്പോഴും. ആറാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റ് ചെയ്താലും നിങ്ങൾ നേടുന്ന റൺസ് വളരെ വിലപ്പെട്ടതാണ്. എല്ലാവരും ഗില്ലിൽ പുലർത്തുന്ന വിശ്വാസത ഒരു പോസിറ്റീവ് സൂചനയാണ്. അദ്ദേഹം മികച്ച രീതിയിൽ തന്റെ എല്ലാ പ്രതിബദ്ധതയോടും കൂടി കളിക്കണം. ഗിൽ ഇന്ത്യക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്" സച്ചിൻ ഇഎസ്പിഎൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏകദിനത്തിലും ടി-20യിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ഗില്ലിന്റെ കീഴിൽ മികച്ച മുന്നേറ്റമാണെന്ന് നടത്തിയിരുന്നത്. ഗുജറാത്ത് പ്ലേ ഓഫ് വരെ മുന്നേറിയിരുന്നു. എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതാണ് ഗില്ലും സംഘവും മടങ്ങിയത്. 

സമീപകാലങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ അത്ര മികച്ച  പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു. ഗില്ലിന്റെ കീഴിൽ ഇന്ത്യൻ ടീം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോയെന്ന് കണ്ടുതന്നെ അറിയണം.

Indian legend Sachin Tendulkar has shared his opinion on Indian Test cricket team captain Shubman Gill playing at number four in red-ball cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  2 days ago