
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

ദുബൈ: ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം ആഗോള വ്യോമ മേഖലയെ സാരമായി ബാധിച്ചതോടെ, യുഎഇയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള വേനല്‍ക്കാല യാത്രകള്‍ റദ്ദാക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. വ്യോമാതിര്‍ത്തി അടച്ചിട്ടതും വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതും യാത്രക്കാരില്‍ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു.
യൂറോപ്പ്, യുഎസ് റൂട്ടുകളിലേക്കുള്ള റദ്ദാക്കല്‍ അഭ്യര്‍ത്ഥനകള്‍ ഗണ്യമായി വര്‍ധിച്ചതായാണ് യുഎഇയിലെ പ്രമുഖ ട്രാവല്‍ ഏജന്റുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'കഴിഞ്ഞ ഒരാഴ്ചക്കിടെ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ യാത്രകള്‍ ബുക്ക് ചെയ്തത് റദ്ദാക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്,' റിച്ച്മണ്ട് ഗള്‍ഫ് ടൂറിസം സെയില്‍സ് ഡയറക്ടര്‍ മെഹര്‍ സാവ്ലാനി പറഞ്ഞു.
'ലേഓവര്‍ റൂട്ടുകളും മടക്ക യാത്രയുടെ അനിശ്ചിതത്വവും യാത്രക്കാരെ ആശങ്കയിലാക്കുന്നു.' ഒരു ട്രാവല്‍ ഏജന്റ് പറഞ്ഞു. കോര്‍പ്പറേറ്റ്, പ്രൊമോഷണല്‍ യാത്രകളും പുനഃക്രമീകരിക്കപ്പെടുന്നു. 'ജൂലൈയില്‍ ബെലാറസിലേക്ക് പോകാന്‍ പദ്ധതിയിട്ട ഒരു കോര്‍പ്പറേറ്റ് ക്ലയന്റ് യാത്ര പുനര്‍വിചിന്തനം ചെയ്യുകയാണ്,' സാവ്ലാനി വ്യക്തമാക്കി.
ഫ്ലൈറ്റ്റാഡാര്‍24, ഫ്ലൈറ്റ്അവെയര്‍ എന്നീ ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളുടെ ഡാറ്റ പ്രകാരം, സംഘര്‍ഷ ബാധിതമല്ലാത്ത പ്രദേശങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനങ്ങളുടെ റദ്ദാക്കല്‍ നിരക്ക് ജൂണ്‍ 7 മുതല്‍ 5%ല്‍ നിന്ന് 20%ലേക്ക് ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍, ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
യൂറോപ്യന്‍ റൂട്ടുകളിലും ആശങ്ക
ഇസ്താംബുള്‍ വഴിയുള്ള കണക്ടിംഗ് വിമാനങ്ങളുടെ റദ്ദാക്കല്‍ നിരക്ക് 1-3%ല്‍ നിന്ന് 5-10%ലേക്ക് വര്‍ധിച്ചു. താരതമ്യേന ചെറിയ വര്ധനവാണിതെങ്കിലും വ്യോമഗതാഗത തടസ്സങ്ങള്‍ മൂലമുള്ള ആഗോള വിമാന ശൃംഖലയിലെ വ്യാപകമായ പ്രതിസന്ധിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
വ്യോമാതിര്‍ത്തി അടച്ചിട്ടത് പ്രശ്നം രൂക്ഷമാക്കി
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന വിമാന ഇടനാഴികളായ ഇറാന്, ഇറാഖ്, ഇസ്റാഈല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി അടച്ചിട്ടതാണ് പ്രതിസന്ധിയുടെ കാതല്‍. ജൂണ്‍ 13ന് സംഘര്‍ഷം രൂക്ഷമായതോടെ, നിയന്ത്രിത മേഖലകള്‍ ഒഴിവാക്കി വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ വിമാനക്കമ്പനികള്‍ വലയുകയാണ്. ഇത് ദീര്‍ഘമായ യാത്രാ സമയം, ഷെഡ്യൂളിംഗ് തടസ്സങ്ങള്‍, പലപ്പോഴും പൂര്‍ണ്ണമായ റദ്ദാക്കലുകള്‍ എന്നിവയ്ക്ക് കാരണമായി.
ആഗോള പ്രത്യാഘാതം
വിമാനങ്ങളും ജീവനക്കാരും ദീര്‍ഘദൂര യാത്രകളില്‍ കുടുങ്ങിക്കിടക്കുന്നത് വിമാനക്കമ്പനികളെ ദ്വിതീയ റൂട്ടുകള്‍ റദ്ദാക്കാനും ഉയര്‍ന്ന വരുമാനമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് മുന്‍ഗണന നല്‍കാനും നിര്‍ബന്ധിതമാക്കുന്നു. ഇതോടെ, സംഘര്‍ഷ മേഖലകളില്‍ നിന്നല്ലാത്ത നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പോലും അവസാന നിമിഷം കാലതാമസം, റദ്ദാക്കലുകള്‍ എന്നിവ നേരിടേണ്ടി വരുന്നു.
യാത്രക്കാര്‍ ആശങ്കയില്‍
യുഎഇ ട്രാവല്‍ ഏജന്റുമാരുടെ അഭിപ്രായത്തില്‍, മടക്കയാത്ര തടസ്സപ്പെടുമോ, യാത്രയ്ക്കിടെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ മാറുമോ എന്ന ആശങ്കയില്‍ ചിലര്‍ മുന്‍കൂട്ടി നടത്തിയ ബുക്കിംഗുകള്‍ റദ്ദാക്കുകയാണ്. വിമാനക്കമ്പനികളുടെ പെട്ടെന്നുള്ള ഷെഡ്യൂള്‍ മാറ്റങ്ങളോട് പ്രതികരിക്കുന്നവരും ഏറെയാണ്.
Amid escalating tensions between Iran and Israel, UAE travelers are increasingly avoiding trips to Europe and the US due to growing travel disruptions and safety concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെലങ്കാന ഫാക്ടറിയിലെ സ്ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന തുടരുന്നു
Kerala
• a day ago
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്; പരിഹസിച്ച് ബിജെപി
National
• a day ago
കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര് മരിച്ചു
Kerala
• a day ago
ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍
Football
• a day ago
ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ
Kerala
• a day ago
വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്
Kerala
• a day ago
പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു
Kerala
• a day ago
ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം
Kerala
• a day ago
മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു
Kerala
• a day ago
അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം
Kerala
• a day ago
ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍
Kerala
• a day ago
സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി
Saudi-arabia
• a day ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• a day ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• a day ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• a day ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• a day ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• a day ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• a day ago