
ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്‍; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന്‍ ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ്

തെല്‍അവീവ്/ ജനീവ /ന്യൂയോര്‍ക്ക്: ഇറാനും ഇസ്‌റാഈലും തമ്മിലുള്ള കനത്ത ആക്രമണം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും കനത്ത ആക്രമണമാണ് നടന്നത്. തെഹ്‌റാനിലെയും ഇസ്ഫഹാനിലെയും ജനവാസകേന്ദ്രങ്ങളെ ഇസ്‌റാഈല്‍ ലക്ഷ്യംവച്ചപ്പോള്‍, ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍ അവീവും ഹൈഫയും ഇറാന്റെ തിരിച്ചടിയില്‍ വിറച്ചു.
ഇന്നലെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയുമായി ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഇറാനും ഇസ്‌റാഈലും തമ്മില്‍ ആക്രമണം തുടങ്ങിയശേഷം നടക്കുന്ന ആദ്യ നയതന്ത്ര ഒത്തുതീര്‍പ്പ് ചര്‍ച്ചയാണിത്.
Breaking | Casualties and individuals trapped among settlers after Iranian missiles struck Tel Aviv in central occupied Palestine. pic.twitter.com/QYaADtkCB3
— Quds News Network (@QudsNen) June 21, 2025
ഇ 3 രാജ്യങ്ങളുടെ സഖ്യം എന്നറിയപ്പെടുന്ന ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഇ.യു വിദേശകാര്യ നയ മേധാവിയുമാണ് ജനീവയിലെ യു.എന്‍ മനുഷ്യാവകാശ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്. നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ചത്തെ സമയമുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇസ്‌റാഈലിന്റെ പ്രകോപനം ഇറാന് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ അവര്‍ ലംഘിച്ചെന്നും അരഗാച്ചി പറഞ്ഞു. ആണവപദ്ധതി ഉപേക്ഷിക്കില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളെ ഇറാന്‍ അറിയിച്ചു. യു.എസുമായുള്ള നയതന്ത്രതലത്തിലെ ആണവ ചര്‍ച്ചയ്ക്കിടെയാണ് ഇസ്‌റാഈല്‍ ഇറാനെ ആക്രമിച്ചത്.
ഇറാന്റെ ആണവപദ്ധതി അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടതായി ഇസ്‌റാഈലിന്റെ യു.എന്‍ അംബാസഡര്‍ ഡാനിയല്‍ മെറോണ്‍ പറഞ്ഞു.
ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്താതെ അമേരിക്കയുമായി ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്ന് അരഗാച്ചി വ്യക്തമാക്കി. അമേരിക്ക ഇസ്‌റാഈലിന്റെ കുറ്റകൃത്യ പങ്കാളിയാണെന്നും ട്രംപ് ഭരണകൂടവുമായി ചര്‍ച്ചയില്ലെന്നും ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനീവയില്‍ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ന്യൂയോര്‍ക്കില്‍ യു.എന്‍ രക്ഷാസമിതി ചേര്‍ന്ന് ഇറാന്‍ ഇസ്‌റാഈല്‍ ആക്രമണം ചര്‍ച്ച ചെയ്തു.
സംഘര്‍ഷം ഇപ്പോള്‍ ലഘൂകരിച്ചില്ലെങ്കില്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇറാന്‍ തങ്ങളുടെ പക്കല്‍ ആണവായുധം ഇല്ലെന്ന് തുടര്‍ച്ചയായി പറയുന്നുണ്ടെന്നും എന്നാല്‍ അവരുടെ വാക്കുകളിലെ വിശ്വാസക്കുറവാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ഗുട്ടെറസ് പറഞ്ഞു. ആക്രമണം അവസാനിപ്പിച്ച് ഗൗരവമായ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഇന്നലെ ഇറാന്‍ ഇസ്‌റാഈലില്‍ കനത്ത ആക്രമണം നടത്തി. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇറാനിലെ എംബസിയില്‍ നിന്ന് ബ്രിട്ടന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചു. സുരക്ഷാപ്രശ്‌നത്താല്‍ എംബസി താല്‍ക്കാലികമായി അടയ്ക്കുകയാണെന്ന് എംബസി അറിയിച്ചു. ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ആണവ ശാസ്ത്രജ്ഞന്‍ കൂടി കൊല്ലപ്പെട്ടു. തലസ്ഥാനത്തിനടുത്തുള്ള ഗിഷയിലാണ് സംഭവം.
Iran says still open to diplomacy, Israel vows continued attacks tlaks going on
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍
Saudi-arabia
• 20 hours ago
വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?
Kerala
• 20 hours ago
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?
Kerala
• 20 hours ago
യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്
uae
• 20 hours ago
ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 21 hours ago
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• 21 hours ago
ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• 21 hours ago
ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 21 hours ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• a day ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• a day ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• a day ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• a day ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• a day ago
തമിഴ്നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• a day ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• a day ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• a day ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• a day ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• a day ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• a day ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• a day ago