HOME
DETAILS

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

  
Ashraf
June 21 2025 | 02:06 AM

rubber production has fallen due to continuous rains still farmers in Kerala are not receiving fair prices

കോട്ടയം: മഴയെ തുടർന്ന് ഉൽപാദനം ഇടിഞ്ഞിട്ടും വില ലഭിക്കാതെ സംസ്ഥാനത്തെ റബർ കർഷകർ. സാധാരണയായി മഴക്കാലത്ത് ഉൽപാദനം കുറയുന്നതോടെ വില ഉയരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റബർ ബോർഡ് നിശ്ചയിച്ചതിനേക്കാൾ  കുറഞ്ഞ വിലക്കാണ് ടയർ കമ്പനികൾ കർഷകരിൽ നിന്ന് റബർ സംഭരിക്കുന്നത്. നിലവിൽ 202 രൂപയാണ് ആർ.എസ്.എസ് 4 ഗ്രേഡിലുള്ള ഷീറ്റിന് റബർ ബോർഡ് വില. മുൻ കാലങ്ങളിൽ ബോർഡ് വിലയേക്കാൾ ഉയർന്ന നിരക്കിലാണ് കമ്പനികൾ റബർ കർഷകരിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ 197 മുതൽ 198 രൂപ വരെയേ നൽകുന്നുള്ളൂ എന്ന് കർഷകർ പറഞ്ഞു. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉൽപാദനം വർധിച്ചതോടെ കമ്പനികൾ കൂട്ടത്തോടെ അങ്ങോട്ട് കേന്ദ്രീകരിച്ചതാണ് കേരളത്തിന് തിരിച്ചടിയായത്. കുറഞ്ഞ വിലക്കാണ് അവിടെ നിന്ന് റബർ സംഭരിക്കുന്നത്. കോടികളാണ് പ്രമുഖ ടയർ കമ്പനികൾ രാജ്യത്തിൻ്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കാൻ മുടക്കിയിരിക്കുന്നത്. ഇതേത്തുടർന്ന് കേന്ദ്ര സർക്കാർ വിപണിയിൽ ഇടപെടുന്നതിൽ നിന്ന് കമ്പനികളെ നിയന്ത്രിക്കുന്നില്ലത്രേ. കേന്ദ്രവും കമ്പനികളും ചേർന്നുള്ള ഗൂഢാലോചനയാണ് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാകുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. 

ഇന്തോനേഷ്യ, തായ് ലൻഡ് എന്നിവിടങ്ങളിലെ മഴയും ഇസ്റാഇൗൽ-ഇറാൻ യുദ്ധവും കാരണം അന്താരാഷ്ട്ര വില ഇടിഞ്ഞ സാഹചര്യം കണക്കിലെടുത്താണ് ബോർഡ് വില 202 ആക്കിയത്. എന്നാൽ അതിൻ്റെ ഗുണം കർഷകർക്ക് അന്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചൈന റബർ വാങ്ങലിൽ കാട്ടുന്ന താൽപര്യക്കുറവും വിലയിടിവിന് കാരണമായി. വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കച്ചവടക്കാരും റബർ എടുക്കാതെയായി. മഴക്കു മുന്നോടിയായുള്ള ഒരുക്കങ്ങൾക്കും മറ്റ് പരിപാലനത്തിനും കനത്ത ചെലവ് വഹിക്കേണ്ടിവന്ന കർഷകർ ഇക്കുറി വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാണ് തിരിച്ചടി നേരിട്ടത്. 

ഇറക്കുമതിയും കുറഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിൽ ടയർ കമ്പനികൾ വിപണിയിൽ ഇടപെടുന്നത് നിയന്ത്രിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം എന്നാണ് ഉയരുന്ന ആവശ്യം. അതിനിടെ മഴ ശക്തമായ സാഹചര്യത്തിൽ രോഗഭീഷണിയും മേഖലക്ക് ആശങ്കയായി. വിലയിടിവിനൊപ്പം റബറിന് രോഗങ്ങൾകൂടി പടർന്നാൽ ഉള്ള ഉൽപാദനംകൂടി കുറയുന്ന സ്ഥിതിയാകും.

Even though rubber production has fallen due to continuous rains, farmers in Kerala are not receiving fair prices for their yield.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  3 days ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  3 days ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  3 days ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  3 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  3 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  3 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  3 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  3 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  3 days ago