
മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം

തൊടുപുഴ: തെക്കു പടിഞ്ഞാറൻ മൺസൂൺ മൂന്നാഴ്ച പിന്നിടുമ്പോൾ തന്നെ സംസ്ഥാനത്തെ ജലശേഖരം സംഭരണ ശേഷിയുടെ പകുതിയായി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികമാണ്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 432.047 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളിലേക്ക് ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോർഡ് ലോഡ് ഡെസ്പാച്ച് സെന്റർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 20 ദിവസത്തിൽ എത്തിയതാകട്ടെ 979.549 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം.
ജൂലൈ ആദ്യവാരത്തിൽ അതിശക്ത മഴ സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പ്രവചിച്ചിട്ടുണ്ട്. ഇതേ അവസ്ഥ തുടർന്നാൽ ഇക്കുറി കേരളത്തിൽ പ്രളയ സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ വൈകിട്ടോടെ ജലശേഖരം സംഭരണ ശേഷിയുടെ 50 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേദിവസത്തേക്കാൾ ഇരട്ടിയിലധികം ജലം ഇപ്പോൾ സംഭരിച്ചിട്ടുണ്ട്. 2038 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം ഇതേദിവസം 24.5 ശതമാനം വെള്ളമാണ് ശേഖരിച്ചിരുന്നത്.
ഗ്രൂപ്പ് ഒന്നിൽപെട്ട വലിയ അണക്കെട്ടുകൾ 48 ശതമാനവും ഗ്രൂപ്പ് രണ്ടിൽപെട്ട ഇടത്തരം അണക്കെട്ടുകൾ 60 ശതമാനവും ഗ്രൂപ്പ് മൂന്നിൽപെട്ട ചെറിയ അണക്കെട്ടുകൾ 78 ശതമാനവും നിറഞ്ഞുകഴിഞ്ഞു. 2,351 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലെ വൈകിട്ടത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസത്തേക്കാൾ 24 അടി കൂടുതലാണിത്. 2,365 അടി ബ്ലൂ അലർട്ട് ലെവലും 2,371 അടി ഓറഞ്ച് അലർട്ട് ലെവലും 2,372 അടി നിലവിലെ റെഡ് അലർട്ട് ലെവലുമാണ്. 2,373 അടിയാണ് റൂൾ ലെവൽ. ഈ ജലനിരപ്പ് എത്തിയാൽ അണക്കെട്ട് തുറന്നുവിടും. 133 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണശേഷിയായി നിശ്ചയിച്ചിരിക്കുന്നത്. ഒമ്പതടി കൂടി ഉയർന്നാൽ മുല്ലപ്പെരിയാർ തുറക്കും. ഈ ജലം ഇടുക്കിയിലേക്കാണ് എത്തുന്നത്.
മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തമിഴ്‌നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ട് സംഭരണശേഷിയോട് അടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ തമിഴ്‌നാട് അധിക ജലം കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്. 970 ഘനയടി ജലം നിലവിൽ കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ട് ലാന്റിങ് മുങ്ങിത്തുടങ്ങി.
പ്രധാന സംഭരണികളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തിൽ: ഇടുക്കി 46, പമ്പ 50, ഷോളയാർ 37, ഇടമലയാർ 41, കുണ്ടള 13, മാട്ടുപ്പെട്ടി 77, കുറ്റ്യാടി 81, തര്യോട് 53, ആനയിറങ്കൽ 45, പൊന്മുടി 92, നേര്യമംഗലം 95, പെരിങ്ങൽകുത്ത് 67, ലോവർ പെരിയാർ 98. ജലനിരപ്പ് കുതിച്ചുയരുന്നതിനാൽ ആഭ്യന്തര വൈദ്യുതി ഉൽപാദനം വീണ്ടും ഉയർത്തി. 44.8905 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉൽപാദനം. 79.737 ദശലക്ഷം യൂനിറ്റ് ഉപയോഗിച്ചതിൽ 34.847 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു പുറം വൈദ്യുതി.
three weeks into the southwest monsoon, Kerala's water reservoirs have already reached half of their total storage capacity. The water inflow into the dams has exceeded expectations, with more than double the projected volume being recorded.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍
Saudi-arabia
• 19 hours ago
വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?
Kerala
• 19 hours ago
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?
Kerala
• 19 hours ago
യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്
uae
• 20 hours ago
ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 20 hours ago
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• 20 hours ago
ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• 20 hours ago
ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 21 hours ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 21 hours ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 21 hours ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 21 hours ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• a day ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• a day ago
തമിഴ്നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• a day ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• a day ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• a day ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• a day ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• a day ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• a day ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• a day ago