HOME
DETAILS

ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര

  
Ashraf
June 21 2025 | 02:06 AM

Today is World Music Day Muhsin Kurikkals Life Journey Spreads the Beauty of Music Across Generations

മലപ്പുറം: സംഗീതം പഠിപ്പിച്ചും അതിനെ പരിചരിച്ചുമുള്ള മഞ്ചേരിയിലെ മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര അരനൂറ്റാണ്ട് പിന്നിടുന്നു. ഇശലുകളെ സംവിധാനം ചെയ്തും പഠിപ്പിച്ചും  തലമുറകളിൽ സംഗീതസൗന്ദര്യത്തെ നിലനിർത്തുന്നതിൽ മുഹ്‌സിൻ കുരിക്കൾ മലയാളത്തിൽ വേറിട്ടൊരു കയ്യൊപ്പ് തന്നെ ചാർത്തിയിട്ടുണ്ട്. 

പിതാവ് ഉമ്മർ കുരിക്കളും സഹോദരൻ അഷ്‌റഫ് കുരിക്കളുമാണ് സംഗീതവഴിയിലേക്ക് മുഹ്‌സിനെ വഴിനടത്തിയത്. സംഗീതത്തെ ഗാഢമായി സ്‌നേഹിച്ച കുടുംബമാണ് മുഹ്‌സിന്റേത്. അതുകൊണ്ട് തന്നെ വീട്ടിൽ പ്രശസ്തരായ സംഗീത അധ്യാപകരെ കൊണ്ടുവന്നുതന്നെ പിതാവ് സംഗീതം പഠിപ്പിച്ചിരുന്നതായും പിതാവിന്റെ തന്നെ രചനക്ക് സംഗീതം നൽകിയാണ് താൻ സംഗീത സംവിധാന രംഗത്തേക്ക് ആദ്യമായി കടന്നുവരുന്നതെന്നും മുഹ്‌സിൻ പറയുന്നു. 

  തുടർന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സംഗീതത്തോടു അതിരറ്റ ആഗ്രഹം തുടങ്ങി. സഹോദരൻ അഷ്‌റഫ് കുരിക്കളിൽ നിന്നാണ് ഹാർമോണിയം പഠിച്ചത്. ആത്മാവുള്ള സംഗീതത്തെ നിലനിർത്തുന്നതിനായി 25 വർഷം മുമ്പ് മുഹ്‌സിൻ മഞ്ചേരിയിൽ മെലോഡിയ സ്‌കുൾ ഓഫ് മ്യൂസിക്കൽ ആന്റ് റെക്കോർഡിങ് സ്റ്റുഡിയോക്ക് തുടക്കം കുറിച്ചു. 

ഹിന്ദുസ്ഥാനി സംഗീതം, കർണാടിക് സംഗീതം, തനത് മാപ്പിളപാട്ടുകൾ തുടങ്ങി സംഗീത ലോകത്തെ അതിപ്രശസ്തമായ വകഭേദങ്ങൾ പഠിപ്പിക്കുകയാണ് ഇന്നും ഇവിടെ. കൂടാതെ ഗിറ്റാർ, കീബോർഡ്, ഹാർമോണിയം, തബല തുടങ്ങിയ സംഗീതോപകരണങ്ങളും പഠിപ്പിക്കുന്നു. തലമുറകളായി നിരവധിപേർ ഇവിടെ നിന്ന് സംഗീതം പഠിച്ചു. പലരും പ്രശസ്തിയുടെ കൊടുമുടികൾ താണ്ടി. നിലവിൽ വൈദ്യർ അക്കാദമിയുടെ അഫിലിയേഷൻ മെലോഡിയ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. വിവിധങ്ങളായ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന മുഹ്‌സിൻ തന്റെ സംഗീത യാത്രയിൽ ഇതുവരെ  നാലായിരത്തോളം ഗാനങ്ങൾക്ക് ട്യൂൺ നൽകിയിട്ടുണ്ട്.

ഇദ്ദേഹം സംഗീതം ചെയ്ത പാട്ടുകൾക്ക് കലോത്സവത്തിൽ തുടർച്ചയായി ഏഴുതവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടന്നതും ഏറെ ശ്രദ്ധേയമാണ്. ആരത്തിൻ അധിപതി ഖോജാ, സിങ്കം ഉമർ, മുന്തീബഹർ, അരശാങ്കം ആശകിയാൾ,  മക്കാ ബഖൂർ, ഹറബ് നരർ അമര സുരർ..... തുടങ്ങിയ പാട്ടുകൾ മലയാളത്തിന്റെ സ്‌കൂൾ കലോത്സവ വേദികളെ പുളകമണിച്ചവയാണ്. 

മഹാകവി മോയിൻകുട്ടി വൈദ്യരുടെ വരികൾക്കും ഒ.എം കരുവാരക്കുണ്ട്, കൻമനം ഫൈസൽ, ബദറുദ്ധീൻ പാറന്നൂർ, ഫസൽ കൊടുവള്ളി തുടങ്ങിയ പ്രഗൽഭരായ എഴുത്തുകാരുടെ  രചനകൾക്കും  മുഹ്‌സിൻ കുരിക്കൾ സംഗീതം ചെയ്തിട്ടുണ്ട്. പരേതയായ ഖദീജയാണ് മാതാവ്. ഭാര്യ ജമീലയും റാഫിൻ മുഹ്‌സിൻ, രഹ്ന ലുലു, റഹീബ് മുഹ്‌സിൻ എന്നീ മക്കളുമടങ്ങുന്നതാണ് മുഹ്‌സിൻ കുരിക്കളുടെ കുടുംബം.

Today is World Music Day Muhsin Kurikkals Life Journey Spreads the Beauty of Music Across Generations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  19 hours ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  19 hours ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  19 hours ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  19 hours ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  19 hours ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  20 hours ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  20 hours ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  20 hours ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  21 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  21 hours ago