
ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

മലപ്പുറം: കേരളത്തിൽ വന്യജീവി ആക്രമണവും തുടർന്നുള്ള മരണങ്ങളും വർധിക്കുന്നു. മൂന്ന് മാസത്തിനിടെ 10 ജീവനുകളാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞത്. ഇതിൽ എട്ടുപേരും മരിച്ചത് കാട്ടാന ആക്രമണത്തെ തുടർന്ന്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 207 പേരാണ്. ആകെ വന്യജീവി ആക്രമണ മരണത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലധികം വരുമിത്. 2016 മുതൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചത് 300 പേരാണ്. ഇതിൽ 58 പേർ കാട്ടുപന്നി ആക്രമണത്തെ തുടർന്നാണ് മരിച്ചത്. 10 വീതം പേർക്ക് കടുവ, കാട്ടി എന്നിവയാൽ ജീവഹാനിയുണ്ടായി. മറ്റു വന്യജീവികളാൽ 15 ജീവനുകളും അപഹരിക്കപ്പെട്ടു.
വന്യജീവി ആക്രമണത്തെ തുടർന്ന് ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടായത് 2021-22 വർഷത്തിലാണ് (48 മരണം). തൊട്ടടുത്ത വർഷങ്ങളിലും സമാന രീതിയിൽ നാൽപതിന് മുകളിൽ മരണസംഖ്യ ഉയർന്നു. കഴിഞ്ഞ വർഷം 33 പേർ കൊല്ലപ്പെട്ടപ്പോൾ കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം പാലക്കാടും ഗൂഢല്ലൂരിലുമായി രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മെയ് 19നും പാലക്കാട് കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 15ന് കാളികാവിൽ യുവാവിനെ കടുവയും പിടിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം 200 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. വനഭൂമി മനുഷ്യർ കൈയേറുന്നതും, ആവാസവ്യവസ്ഥ നശിക്കുന്നതും വന്യമൃഗങ്ങൾ കാടിറങ്ങാനും മനുഷ്യരുമായി ഏറ്റുമുട്ടാനും കാരണമാവുന്നുണ്ട്.
കത്തയച്ച് വനം മന്ത്രി
തിരുവനന്തപുരം: മനുഷ്യവന്യജീവി സംഘർഷം തടയുന്നതിനായി 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി ആവർത്തിച്ചത്.
അധികാര പരിമിതിയുള്ളതിനാൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ സംഘർഷങ്ങൾ ലഘൂകരിക്കാൻ കഴിയാതെ വരുന്നതായും കേന്ദ്ര മന്ത്രിയ്ക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു.
വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Wildlife attacks and resulting fatalities are increasing in Kerala. In the past three months alone, 10 people have lost their lives due to such incidents, with eight of them dying in elephant attacks. Over the last nine years, elephant attacks alone have claimed 207 lives — accounting for more than two-thirds of all wildlife-related deaths in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 2 days ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 2 days ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ
latest
• 2 days ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 2 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 2 days ago
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു
Kerala
• 2 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 2 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 2 days ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 2 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 2 days ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 2 days ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 2 days ago
ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി
International
• 2 days ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 2 days ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 3 days ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 3 days ago
അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
National
• 3 days ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 3 days ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 3 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 3 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 3 days ago