A document reveals that the recommendation to reinstate suspended IAS officer N. Prasanth was sabotaged. The document suggests that Chief Secretary Jayathilak, whom Prasanth had criticized, was the one who sabotaged the recommendation. It indicates that the extension of Prasanth’s suspension by another six months was done through a procedural violation, bypassing directions given by Chief Minister Pinarayi Vijayan and others. Prasanth had responded to Jayathilak’s actions in a Facebook post recently.
HOME
DETAILS

MAL
എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്
Salah
June 21 2025 | 03:06 AM

തിരുവനന്തപുരം: ഏറെക്കാലമായി സസ്പെൻഷനിൽ തുടരുന്ന ഐ.എ.എസ് ഓഫീസർ എൻ. പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ അട്ടിമറിച്ചതായി രേഖ. പ്രശാന്ത് വിമർശനമുന്നയിച്ച ചീഫ് സെക്രട്ടറി ജയതിലക് ആണ് ശുപാർശ അട്ടിമറിച്ചതെന്നാണ് രേഖയിൽ സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നൽകിയ നിർദ്ദേശം മറികടന്നാണ് ചട്ടവിരുദ്ധ നടപടിയിലൂടെ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയത്. ജയതിലകിന്റെ നടപടിക്കെതിരെ പ്രശാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണം നടത്തിയിരുന്നു.
'സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാൻ സാധിക്കാത്ത അതിസങ്കീർണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തിൽ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്. "ഫേസ്ബുക്കിൽ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കിൽ സർക്കാർ ചെലവിൽ ഉപദ്രവിക്കും" എന്ന പ്രത്യേക പവർ ' - എൻ. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി ആയിരുന്ന സമയത്താണ് ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്. ഏപ്രിൽ 24 ന് ആയിരുന്നു പ്രശാന്തിന്റെ കമ്മിറ്റി ഈ തീരുമാനം എടുത്തത്. അധ്യക്ഷയായ ചീഫ് സെക്രട്ടറിയ്ക്ക് ഒപ്പം, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിൻഹ, കെ.ആർ ജ്യോതിലാൽ എന്നിങ്ങനെ മൂന്നംഗങ്ങൾ അടങ്ങിയത് ആണ് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി.
എന്നാൽ, ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. ഇതോടെ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ജയതിലക് എത്തി. പക്ഷേ, എൻ. പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആയതിനാൽ, ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ അധ്യക്ഷനായി ഉൾപ്പെടുത്തി.
പക്ഷേ, സർക്കാർ തീരുമാനം നടപ്പായില്ല. മാത്രമല്ല, ചീഫ് സെക്രട്ടറി ജയതിലക് സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം രണ്ട് മതിയെന്ന് ഉത്തരവിറക്കി. ഇതിലൂടെ സർക്കാർ നിയമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ജയതിലക് തന്നെ അധ്യക്ഷനായി പുതിയ സമിതി മെയ് 5 ന് യോഗം ചേർന്ന് എൻ പ്രശാന്തിൻ്റെ സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സിവിൽ സർവീസ് ഓഫീസർമാരുടെ സസ്‌പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട് എങ്കിലും ഇത്തരത്തിൽ അനുമതി തേടിയിട്ടില്ല എന്നാണ് വിവരം.
സംഭവത്തിൽ, ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ എൻ. പ്രശാന്ത്, ജയതിലകിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ.
സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാൻ സാധിക്കാത്ത അതിസങ്കീർണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തിൽ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്.
"ഫേസ്ബുക്കിൽ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കിൽ സർക്കാർ ചെലവിൽ ഉപദ്രവിക്കും" എന്ന പ്രത്യേക പവർ.
മറ്റൊരു തൊഴിൽ മേഖലയിലും ലഭിക്കാത്ത 'തിരുവായ്ക്ക് എതിർ വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നൽകിയത് ആര്? ആരുത്തരവിറക്കി? ഫയലിൽ ആര്, എങ്ങനെ, എന്ത് എഴുതി? അറിവ്, വിദ്യാഭ്യാസം, നീതിബോധം, സത്യസന്ധത, ആർജ്ജവം, ഇതൊക്കെ ഫയലിൽ വാരിവിതറുന്നതെങ്ങനെ എന്ന് ഫയൽ കുറിപ്പുകളിലൂടെ കാണാം!!! ആരാണീ ഭരണസംവിധാനമെന്ന ബ്ലാക് ബോക്സിൽ ഒളിച്ചിരുന്ന് യഥാർത്ഥ തീരുമാനങ്ങൾ എടുക്കുന്നത്? ആരെന്ത് എഴുതി? ആര് ആരെ തിരുത്തി? ആര് മാറ്റിയെഴുതി? ആര് എഴുതിയത് വിഴുങ്ങി? എന്തിന്? ഒരു സർക്കാർ ഫയലിന്റെ പകർപ്പ് കയ്യിൽ കിട്ടിയാൽ എങ്ങനെ അത് മനസ്സിലാക്കാം എന്നും പറയാം. സാധരണക്കാർ നിത്യേന നേരിടുന്ന അധികാര ദുർവ്വിനിയോഗം പ്രോമാക്സിനെ എങ്ങനെ വ്യക്തിഗത ഉത്തരവാദിത്തത്തിലേക്ക് നിയമപരമായി എത്തിക്കാം?
വെറുമൊരു ഗുമസ്തനാം എന്നെ സസ്പെന്റ് ചെയ്ത ഫയലിലെ വിവരങ്ങളിൽ എന്ത് പൊതുതാൽപര്യം? എന്നാൽ, ഫയലിലെ താളുകൾ കാണണം എന്ന് ഒരാൾക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ, നിങ്ങൾ നിർബന്ധിച്ചാൽ മാത്രം, വിവരാവകാശ പ്രകാരം ലഭിച്ച മറുപടികളും ഫയലിലെ പ്രസക്ത ഭാഗങ്ങളും ഇവിടെ പൊതുജനസമക്ഷം വെക്കാം. പക്ഷേ, നിർബന്ധിക്കണം.
NB: ഒരു കാരണവശാലും ഇതൊന്നും പൊതുജനം അറിയല്ലേ, നാറ്റിക്കല്ലേ എന്ന് പറയാൻ ആഗ്രഹിക്കുന്നവർക്ക് "ഒരു നിർബന്ധവും ഇല്ല" എന്ന് രേഖപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍
Saudi-arabia
• 20 hours ago
വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?
Kerala
• 20 hours ago
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?
Kerala
• 20 hours ago
യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്
uae
• 20 hours ago
ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 20 hours ago
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• 21 hours ago
ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• 21 hours ago
ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 21 hours ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• a day ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• a day ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• a day ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• a day ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• a day ago
തമിഴ്നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• a day ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• a day ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• a day ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• a day ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• a day ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• a day ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• a day ago